Kanam Rajendran | മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ടിയല്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ അതൃപ്തി പ്രകടമാക്കി കാനം രാജേന്ദ്രന്‍; അനവസരത്തിലുള്ള ചര്‍ചകള്‍ക്ക് വഴിയൊരുക്കിയെന്ന് വിമര്‍ശനം
Dec 12, 2022, 19:14 IST
തിരുവനന്തപുരം: (www.kvartha.com) മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ അതൃപ്തി പ്രകടമാക്കി സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലുള്ള ചര്‍ചകള്‍ക്കു വഴിയൊരുക്കിയെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു പറയാന്‍ ലീഗിന് അത് അവസരമൊരുക്കി. പ്രസ്താവന ഇടതുമുന്നണിക്ക് രാഷ്ട്രീയമായി എന്ത് ഗുണമുണ്ടാക്കിയെന്നു പരിശോധിക്കണമെന്നും കാനം പറഞ്ഞു. വര്‍ഗീയ കക്ഷിയാണോ അല്ലയോ എന്നു സ്വന്തം നിലപാടുകളുടെ അടിസ്ഥാനത്തില്‍ ലീഗാണു തെളിയിക്കേണ്ടത്. ബാബറി മസ്ജിദിന്റെ തകര്‍ചയ്ക്കുശേഷം മുസ്ലിം വിഭാഗത്തിലെ തീവ്രനിലപാടുള്ളവരുമായി ലീഗ് പലതവണ വേദി പങ്കിട്ടു. ലീഗിന് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കേണ്ട കാര്യമുണ്ടോയെന്നും കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.
സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ലീഗിനെ പുകഴ്ത്തി നടത്തിയ പ്രസ്താവനയില്‍ സിപിഐ സംസ്ഥാന നേതൃത്വം കഴിഞ്ഞദിവസവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ലീഗ് വര്‍ഗീയ പാര്‍ടി ആണോ അല്ലയോ എന്നതല്ല പ്രശ്‌നമെന്നും അവര്‍ക്കു സ്വഭാവ സര്‍ടിഫികറ്റ് കൊടുക്കുന്നതല്ല ഇടതുമുന്നണിയുടെ ജോലി എന്നുമുള്ള നിലപാടിലാണ് സിപിഐ.
യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന ലീഗിനെ വര്‍ഗീയ പാര്‍ടി അല്ലെന്നു പറഞ്ഞു പ്രശംസിച്ച പരാമര്‍ശം അനവസരത്തിലാണെന്നു സംസ്ഥാന നേതൃത്വം കരുതുന്നു. യുഡിഎഫിന് ഒപ്പമെന്നു ലീഗിന്റെ മറുപടി ചോദിച്ചു വാങ്ങിയതിലും സിപിഐക്ക് അമര്‍ഷമുണ്ട്. അതേസമയം, വര്‍ഗീയമായ ചില ചാഞ്ചാട്ടങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കിലും ലീഗ് വര്‍ഗീയ പാര്‍ടി അല്ലെന്ന് സിപിഐ കേന്ദ്ര സെക്രടേറിയറ്റ് അംഗം കൂടിയായ ബിനോയ് വിശ്വം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ടിയാണെന്നു സിപിഎം പറഞ്ഞിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്റെ പ്രസ്താവന. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ടി ആയാണു ലീഗിനെ സിപിഎം കണ്ടിട്ടുള്ളത്. പാര്‍ടി രേഖകളിലും അങ്ങനെത്തന്നെയാണു പറയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. 'വര്‍ഗീയ നിറമുള്ള പാര്‍ടിയായി ലീഗിനെ ഇഎംഎസ് വിശേഷിപ്പിച്ചിട്ടില്ലേ' എന്നു ചോദിച്ചപ്പോള്‍ അതു ശരിയല്ലെന്നു ഗോവിന്ദന്‍ പറഞ്ഞിരുന്നു.
1967ലെ ഇഎംഎസ് സര്‍കാരിനൊപ്പം ഭരണം നടത്തിയ പാര്‍ടിയാണ് ലീഗ്. പിന്നെ എന്താണ് കുഴപ്പം എന്നും ഗോവിന്ദന്‍ ചോദിച്ചു. ഗവര്‍ണര്‍ക്ക് അനുകൂലമായ കോണ്‍ഗ്രസ് നിലപാട് ലീഗ് ഇടപെട്ട് തിരുത്തി എന്നു ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അവരോടുള്ള പുതിയ മൃദു സമീപനം അദ്ദേഹം വെളിപ്പെടുത്തിയത്. ലീഗ് എടുക്കുന്ന നിലപാടുകളുടെ ഭാഗമായാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Keywords: Kanam Rajendran Slams MV Govindan's Statement in Favour of Muslim League, Thiruvananthapuram, News, Politics, Criticism, CPM, Muslim-League, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.