K Sudhakaran | 'സിപിഎം തീവ്രവാദ സംഘടന, ആഭ്യന്തര മന്ത്രി കഴിവുകെട്ടവൻ'; പാനൂർ സ്ഫോടനത്തിൽ ആഞ്ഞടിച്ച് കെ സുധാകരൻ

 


കണ്ണൂർ: (KVARTHA) പാനൂരിൽ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്തെത്തി. ബോംബ് നിർമാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണെന്ന് സുധാകരൻ പറഞ്ഞു. എന്തിനാണ് സിപിഎം ബോംബുകൾ നിർമ്മിക്കുന്നത്. ബോംബുകൾ നിർമിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുകിൽ കുറിച്ചു.

K Sudhakaran | 'സിപിഎം തീവ്രവാദ സംഘടന, ആഭ്യന്തര മന്ത്രി കഴിവുകെട്ടവൻ'; പാനൂർ സ്ഫോടനത്തിൽ ആഞ്ഞടിച്ച് കെ സുധാകരൻ

 വ്യാപകമായ ആക്രമണങ്ങൾക്ക് സിപിഎം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചന നൽകുന്നത്. സിപിഎം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നുവെന്നും സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോടും തീവ്രവാദത്തിനും ബോംബ് നിർമാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്ന് മറക്കരുത്. ഈ അരാജകവാദികളെയും അക്രമകാരികളെയും ഒറ്റപ്പെടുത്തുവാൻ വിവേകമുള്ള പൊതുസമൂഹം ഒന്നിച്ചുനിൽക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു

Keywords: News, Malayalam News, Kerala, K Sudhakaran, Politics, Election, CPM, Panoor, K Sudhakaran slams CPM over Panur blast
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia