K Sudhakaran | എം വി ജയരാജൻ കരുത്തനുമല്ല, എതിരാളിയുമല്ലെന്ന് കെ സുധാകരൻ

 


കണ്ണൂർ: (KVARTHA) തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി നിയുക്ത യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കുന്ന എം വി ജയരാജൻ ശക്തനായ എതിരാളിയല്ലെന്ന് കെ സുധാകരൻ പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫിസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കേന്ദ്ര കമിറ്റിയംഗമായ പി കെ ശ്രീമതി ടീചറെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൊണ്ണൂറായിരം വോടിന് പരാജയപ്പെടുത്തിയതാണ്. പിന്നെയാണോ എംഎൽഎയായിരുന്ന എം.വി ജയരാജനെന്നും സുധാകരൻ ചോദിച്ചു. എം വി ജയരാജൻ ശക്തനുമല്ല എതിരാളിയുമല്ല. ഒരു പാവം മനുഷ്യനാണെന്നും കെ സുധാകരൻ പറഞ്ഞു.
 
K Sudhakaran | എം വി ജയരാജൻ കരുത്തനുമല്ല, എതിരാളിയുമല്ലെന്ന് കെ സുധാകരൻ

കണ്ണൂരിൽ വിജയ പ്രതീക്ഷയുണ്ട്. ഞാൻ ജയിച്ച മണ്ഡലത്തിൽ വിജയ പ്രതീക്ഷയുണ്ടോയെന്ന ചോദ്യം അപ്രസക്തമാണ്. ആദ്യം മത്സരിക്കേണ്ടെന്നു വിചാരിച്ചതാണ്. പാർടി പറഞ്ഞതു കൊണ്ടാണ് മത്സരിക്കുന്നത്. ശാഫിയും വേണുഗോപാലും പ്രിയപ്പെട്ട മുരളിയുമൊക്കെ മത്സരിക്കുന്നത് പാർടി നേതൃത്വം പറഞ്ഞതുകൊണ്ടാണ്. ഹൈകമാൻഡ് പറഞ്ഞാൽ മത്സരിക്കാതെ ആർക്കെങ്കിലും ഈ പാർടിയിൽ നിൽക്കാൻ കഴിയുമോയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.



ശാഫി വടകരയിൽ മത്സരിച്ചാൽ പാലക്കാട് നിയമസഭാ സീറ്റ് നഷ്ടമാവില്ല. ശാഫി അവിടെ കോൺഗ്രസിന് നല്ല അടിത്തറയുണ്ടാക്കിയിട്ടുണ്ട്. പുതിയ തലമുറയിലെ നേതാക്കൾ അവിടെയുണ്ട്. പാലക്കാട് ഒരു റിസ്കുമില്ല. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അതു കാണിച്ചു തരും. താൻ ബിജെപിയിൽ പോകുമെന്നും എത്രയോ കാലമായി ദേശാഭിമാനിയും സിപിഎമും പറയുന്നു. ആരെങ്കിലും അതു ഇതുവരെ വിശ്വസിച്ചുവോ? എത്ര വിശ്വാസ്യത ദേശാഭിമാനിക്കുണ്ട്. ആരെങ്കിലും അവർ പറയുന്നത് വിശ്വസിച്ചിട്ടുണ്ടോ? എത്ര കാലമായി അവർ നെറികെട്ട പ്രചാരണം തുടങ്ങിയിട്ട്.

താൻ ബിജെപിയിലേക്ക് പോകുമോയെന്ന് അവരാണോ തീരുമാനിക്കേണ്ടത്. എന്തു ലജ്ജയില്ലാത്ത കമൻ്റ്സാണിത്. ഇതു ഭ്രാന്തുള്ളവർ പുലമ്പുന്നതുപോലെയാണെന്നും അവരെ ജനം വിശ്വസിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സിദ്ധാർത്ഥിൻ്റെ മരണം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാകും. ഇൻഡ്യയിൽ ഇതുവരെ നടത്താത്ത ഒരു കൊലപാതകം നടത്തിയ കൊലയാളികൾക്ക് പച്ചക്കൊടി കാണിച്ച സർകാരാണിതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Keywords: Election, Congress, K Sudhakaran, News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, K Sudhakaran, K Sudhakaran says that MV Jayarajan is neither strong nor a rival.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia