മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസന്നാഹത്തോടെ പ്രതിപക്ഷം നീങ്ങും; കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

 


തിരുവനന്തപുരം: (www.kvartha.com 04.01.2022) കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസന്നാഹത്തോടെ പ്രതിപക്ഷം നീങ്ങും; കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സര്‍കാരിന് ആരോടും പ്രതിബദ്ധതയില്ല. കെ റെയിലിനായി മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസന്നാഹത്തോടെ പ്രതിപക്ഷം നീങ്ങും. പിണറായിയുടെ കണ്ണ് കമിഷന്‍ ലക്ഷ്യമിട്ടാണ്. ഇതിലൂടെ അഞ്ചു ശതമാനം കമിഷനാണ് സിപിഎം ലക്ഷ്യമിടുന്നത്. ലാവ്ലിന്‍ നേട്ടമോര്‍ത്താണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വാശിപിടിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം അണികള്‍ പോലും കെ റെയിലിനെ എതിര്‍ക്കും. കാലഹരണപ്പെട്ട പദ്ധതിയാണിതെന്നും സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran Criticized Pinarayi Vijayan, Thiruvananthapuram, News, Politics, Criticism, Pinarayi vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia