നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രി പാരമ്പര്യത്തിന് അപമാനം: കെ. സുധാകരന്‍

 


കാഞ്ഞങ്ങാട്: (www.kvartha.com 04/02/2015) നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രി പാരമ്പര്യത്തിന് തന്നെ അപമാനമാണെന്ന് മുന്‍ മന്ത്രി കെ. സുധാകരന്‍ പറഞ്ഞു. മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കാസര്‍കോട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏജന്‍സികളുടെ റോബോട്ട് ഉത്പന്നമാണ് മോഡി. ഏജന്‍സികള്‍ തയ്യാറാക്കി നല്‍കിയ പ്രസംഗങ്ങളാണ് മോഡി രാജ്യത്തുടനീളം നടത്തുന്നത്. ബി.ജെ.പിയെത്തന്നെ വെട്ടിനിരത്തിയ മോഡി അമിത്ഷായെ കൂട്ടുപിടിച്ചാണ് ഇത് നടത്തിയത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെയാണ് മോഡിയും അമിത് ഷായും.

നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രി പാരമ്പര്യത്തിന് അപമാനം: കെ. സുധാകരന്‍കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്നത് മോഡിയുടെ സ്വപ്‌ന മാത്രമാണെന്നും ആയിരം മോഡിമാര്‍ വന്നാലും ഇത് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിന്റെ അനിവാര്യ ഘടകമാണ്. അതിന് പകരമൊരു പ്രസ്ഥാനം വന്നിട്ടില്ലെന്നും ഇന്ത്യയുടെ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ അടിസ്ഥാനം കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസ് തകര്‍ന്നാല്‍ രാജ്യത്തിന്റെ തകര്‍ച്ചയാകുമെന്നും സുധാകരന്‍ പറഞ്ഞു.

പ്ലാനിംഗ് കമ്മീഷനെ ഇല്ലാതാക്കുക വഴി നെഹ്‌റുവിന്റെ ഓര്‍മകള്‍ രാജ്യത്ത് നിന്ന് തുടച്ചുമാറ്റാനാണ് മോഡി ശ്രമിക്കുന്നത്. പട്ടിണി കിടന്ന ഇന്ത്യയെ ലോകശക്തികളോട് കിടപിടിക്കുന്ന കാര്‍ഷിക രാജ്യമാക്കി മാറ്റിയത് നെഹ്റുവിന്റെ പഞ്ചവത്സര പദ്ധതികള്‍ കൊണ്ടാണ്. പ്ലാനിംഗ് കമ്മീഷണന്‍ ഒഴിവാക്കുകയെന്നത് ഇന്ത്യയുടെ വികസനത്തിന് തന്നെ കത്തിവെക്കുന്ന നടപടിയാണെന്നും സുധാകരന്‍ പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Narendra Modi, Kerala, Kasaragod, K.Sudhakaran, Government, Prime Minister. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia