Bomb Blast | പാനൂര്‍ സംഭവം നിര്‍ഭാഗ്യകരം; ആരെയാണ് ടാര്‍ഗറ്റ് ഇട്ടതെന്ന് കണ്ടെത്തണമെന്ന് കെ സുധാകരന്‍
Apr 5, 2024, 16:56 IST
കണ്ണൂര്‍: (KVARTHA) പാനൂര്‍ സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്‌ഫോടനത്തില്‍ ആരെയാണ് ടാര്‍ഗെറ്റ് ഇട്ടതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകക്ഷികളുടെ ആളാണ് കൊല്ലപ്പെട്ടത്. അതുകൊണ്ടു തന്നെ കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബോംബ് നിര്‍മാണത്തിനിടെയാണു സ്‌ഫോടനം എന്നാണു വിവരം. വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകുമെന്നാണു വിശ്വസിക്കുന്നത്. ആര്‍ക്കാണ് ടാര്‍ഗെറ്റ്, ആരെയാണ് ടാര്‍ഗെറ്റ് ഇട്ടത് എന്നെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തണം.
പൊലീസ് വിഷയത്തെ വളരെ ഗൗരവമായി ജാഗ്രതയോടെ അന്വേഷിക്കണം. അക്രമം ഉണ്ടാകുമെന്ന് ഒരു മാസം മുന്‍പ് തന്നെ ഇന്റലിജന്റ്‌സ് മുന്നറിയിപ്പുണ്ടായിരുന്നു എന്നാണു വിവരമെന്നും സുധാകരന്‍ പറഞ്ഞു.
ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords: K Sudhakaran about Kannur Bomb Blast, Kannur, News, K Sudhakaran, Bomb Blast, Target, Probe, Injury, Dead, Warning, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.