കെ സുധാകരൻ ആഹ്വാനം ചെയ്തു; കെ റെയിലിന് വേണ്ടി സ്ഥാപിച്ച കല്ല് പിഴുതെടുത്ത് ഫേസ് ബുകിലിട്ട യൂത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാന കേസ്; പൊലീസ് സ്റ്റേഷൻ മാർചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു
Jan 8, 2022, 18:08 IST
കണ്ണൂർ: (www.kvartha.com 08.01.2022) കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആഹ്വാനം ചെയ്തതിന് പിന്നാലെ കെ റെയിലിന് വേണ്ടി സ്ഥാപിച്ച കല്ല് പിഴുതെടുത്ത് അതിൻ്റെ ചിത്രം ഫേസ് ബുകിലിട്ട യൂത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനം നടത്തിയെന്നതിന് കേസ്.
കേസെടുത്തതിനെതിരെ യൂത് കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാടായി പാറയിലാണ് കെ റെയിലിനായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റിയത്. ഇത് ഫേസ്ബുകിൽ പങ്കുവെച്ച യൂത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെതിരെയാണ് കലാപ ആഹ്വാനം നടത്തിയെന്ന പേരിൽ പഴയങ്ങാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഇതിനെതിരെ യൂത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് ശനിയാഴ്ച ഉച്ചയോടെയാണ് മാർച് നടത്തിയത്. മാർചിൽ ഉന്തും തള്ളും നടന്നു. പൊലീസ് ബാരികേഡ് യൂത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മറിച്ചിടാൻ ശ്രമിച്ചതോടെ മാർചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മണ്ഡലം പ്രസിഡണ്ട് രാഹുലിനെതിരെയാണ് പൊലീസ് കേസ് നടപടി സ്വീകരിച്ചത്. ജില്ലാ പ്രസിഡണ്ട് സുധീഷ് ജെയിംസ് മാർച് ഉദ്ഘാടനം ചെയ്തു. മാർച് മുൻനിർത്തി വൻ പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയമിച്ചിരുന്നു.

Keywords: Kannur, Kerala, News, Top-Headlines, Youth Congress, Youth, Congress, Protest, Police, Case, K Rail; Youth Congress held march to police station.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.