ഇരുപത്തിയൊന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗൗരിയമ്മ സിപിഎമ്മിലേക്ക്

 


ആലപ്പുഴ: (www.kvartha.com 18/07/2015) മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ.ആര്‍ ഗൗരിയമ്മ ഇരുപത്തിയൊന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം സിപിഐഎമ്മില്‍ തിരിച്ചെത്തുന്നു.

ആഗസ്റ്റ്‌ 19ന് സഖാവ പി.കൃഷ്ണപിള്ളയുടെ ജന്മ ദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ വച്ച് ഗൗരിയമ്മ പാര്‍ടിയില്‍ തിരിച്ചെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗൌരിയമ്മയുടെ ജെഎസ്എസ് ഇടതു മുന്നണിയില്‍ ലയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗരിയമ്മയുടെ ആലപ്പുഴയിലുള്ള വസതിയില്‍ വച്ച് കോടിയേരി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് പാര്‍ടിയില്‍ തിരിച്ചെത്താനുള്ള തീരുമാനം ജെഎസ്എസ് നേതാവ് കൈക്കൊണ്ടത്. എങ്കിലും പാര്‍ടിയില്‍ ഏതു സ്ഥാനത്തേക്കാവും ഗൗരിയമ്മ തിരിച്ചെത്തുകയെന്നു ഇത് വരെ തീരുമാനമായിട്ടില്ല.
ഇരുപത്തിയൊന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗൗരിയമ്മ സിപിഎമ്മിലേക്ക്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫുമായി അകലം പാലിച്ചു നില്‍ക്കുകയായിരുന്നു ജെഎസ്എസ്. കൂടാതെ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥി എം.വിജയകുമാറിന് വേണ്ടി പ്രചാരണ പരിപാടികളിലും ജെഎസ്എസ് നേതൃത്വം മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

1957ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായ ജീവിച്ചിരിക്കുന്ന ഏക വ്യക്തി കൂടെയാണ് കെ.ആര്‍ ഗൌരിയമ്മ. ജെഎസ്എസിലെ ഒരു വിഭാഗം ഇപ്പോഴും യുഡിഎഫിനൊപ്പം തന്നെയാണെങ്കിലും ഗൗരിയമ്മയുടെ കീഴിലുള്ളവര്‍ ഇടതു മുന്നണിയില്‍ തിരിച്ചു വരാനുള്ള ഉറച്ച നിലപാടില്‍ തന്നെയാണ്.

SUMMARY: Veteran leader K.R Gouri Amma decides to rejoin with CPIM after a break of 21 years. She will rejoin with the party at a function which is to be held on August 19.

Keywords: K.R Gouri Amma. CPIM, JSS, LDF, Kodiyeri Balakrishnan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia