ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം: നേതൃത്വത്തിനെതിരെ കെ മുരളീധരന് രംഗത്ത്
Apr 3, 2012, 16:27 IST
ADVERTISEMENT
തിരുവനന്തപുരം: ആര് ശെല് വരാജിനെ നെയ്യാറ്റിന് കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്ന കെ. മുരളീധരന് കെപിസിസി യോഗത്തിലും ശെല് വരാജിനെതിരെ ശക്തമായി പ്രതികരിച്ചു. സിപിഎം വിട്ടുവരുന്നവര്‍ക്ക് സ്വന്തം മണ്ഡലം താന്‍ ഒഴിഞ്ഞുകൊടുക്കാമെന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും വിട്ടുവരുന്നവരെ പരവതാനി വിരിച്ചാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും മുരളീധരന് ആക്ഷേപിച്ചു. തന്നെ 5 വര്‍ഷം ഭ്രഷ്ട് കല്പിച്ച് മാറ്റിനിര്‍ത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മുരളീധരന് തുറന്നടിച്ചു. 'ഞാന്‍ പറയുന്നത് ശരിയല്ലെന്ന് നേതാക്കളാണ് പറയുന്നത്. പ്രവര്‍ത്തകര്‍ എന്റെ കൈപിടിച്ച് കുലുക്കുകയാണ്' മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Keywords: Thiruvananthapuram, K.Muraleedaran, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

