പൗരത്വ സമരത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തുന്നു: കെ സി ജോസഫ്

 


കണ്ണൂര്‍: (www.kvartha.com 20.02.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തുന്ന വഞ്ചനാ നിലപാടാണ്  സ്വീകരിച്ചിട്ടുള്ളതെന്ന് കെ സി ജോസഫ് എം എല്‍ എ ആരോപിച്ചു. ഭരണഘടനാ സംരക്ഷണ സമിതിയുടെ ഷാഹിന്‍ ബാഗ് സ്‌ക്വയറിലെ അഞ്ചാം ദിന സമരാവിഷ്‌കാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ്.

ഡെല്‍ഹിയിലെ സമരപ്പന്തല്‍ രണ്ടര മാസം പിന്നിട്ടിട്ടും സുരക്ഷിതമാണ്. നാടാകെ അതിന്റെ ഐക്യദാര്‍ഢ്യ പന്തലുകള്‍ ഉയരുമ്പോള്‍ തിരുവനന്തപുരത്തെ പന്തല്‍ പൊളിക്കാന്‍ പിണറായി സര്‍ക്കാര്‍ തുനിഞ്ഞത് വഞ്ചനയാണ്. പൗരത്വ ഭേദഗതി നിയമത്തിന് തങ്ങള്‍ എതിരാണെന്ന് പറയുന്ന സി പി എമ്മിന്റെ കാപട്യമാണ് ഇത് വെളിവാക്കുന്നത്.

പൗരത്വ സമരത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തുന്നു: കെ സി ജോസഫ്

പി കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജാഫര്‍ വാണിമേല്‍, ശമീമ ഇസ് ലാഹിയ്യ, അബ്ദുല്‍ ഖയ്യൂം പുന്നശ്ശേരി, അശറഫ് മമ്പറം, ഇസ്ഹാഖലി കല്ലിക്കണ്ടി, ഡോ. സുല്‍ഫിക്കര്‍ അലി, സി എച്ച് ഇസ്മാഈല്‍ ഫാറൂഖി, പി ബി എം ഫര്‍മീസ്, കോര്‍പറേഷന്‍ മെമ്പര്‍ ഷഫീഖ്, ഷുക്കൂര്‍ ചക്കരക്കല്‍, അബ്ദുല്‍ ലത്തീഫ് എടവച്ചാല്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. മഹമൂദ് വാരം സ്വാഗതവും സി എച്ച് ഇസ്മഈല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.

Keywords:  K C Joseph reacts on CAA act, Kannur, Allegation, Protesters, Inauguration, Thiruvananthapuram, Politics, CPM, Kerala, News, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia