വനസംരക്ഷണം ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചുകൊണ്ടു മാത്രം മന്ത്രി: തിരുവഞ്ചൂര്‍
Aug 11, 2015, 12:27 IST
ഇടുക്കി: (www.kvartha.com 11.08.2015) വനം കയ്യേറ്റം പ്രകൃതി ദുരന്തത്തിനിടയാക്കുമെന്നതിനാല്‍ വന സംരക്ഷണത്തിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വനം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നടപടികളാണ് കൈക്കൊള്ളുകയെന്നും വന്യജീവികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പിനുവേണ്ടി മൂന്നാര്‍ വന്യജീവി ഡിവിഷന്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ മറയൂര്‍ കരിമുട്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കസ്തൂരിരംഗന്‍ വിഷയത്തില്‍ വനം വകുപ്പ് ഹൃദയവിശാലതയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. 50 വര്‍ഷത്തിലേറെയായി ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളുടെ സ്ഥലങ്ങളുടെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ വനം എന്നത് മാറ്റാന്‍ കാലാകാലങ്ങളായി വന്ന ഗവണ്‍മെന്റുകള്‍ തയ്യാറായില്ല. ഈ ഭൂമി കൃഷിഭൂമിയെന്ന് തിരുത്താന്‍ തയ്യാറാകാത്തതുകൊണ്ടുള്ള പ്രശ്‌നമാണ് ഗവണ്‍മെന്റ് ഇപ്പോള്‍ നേരിടുന്നത്.
എന്നാല്‍ ഇ.എസ്.എയുടെ കാര്യത്തില്‍ വനംവകുപ്പിന്റെ കൂടി അംഗീകാരത്തോടെ പ്രശ്‌നം പരിഹരിച്ചു. ഇ.എസ്.എ പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചുള്ള പുതിയ രൂപത്തിലുള്ള ലിസ്റ്റ് ജനകീയ സമിതിയുടെ സഹായത്തോടെ തയ്യാറാക്കി കേന്ദ്രഗവണ്‍മെന്റിനു സമര്‍പ്പിച്ചു. കേന്ദ്രഗവണ്‍മെന്റ് അത് അംഗീകരിക്കുകയും ചെയ്തു. ഇതേ പ്രശ്‌നം നേരിടുന്ന ആറ് സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചത് കേരള സര്‍ക്കാര്‍ മാത്രമാണ്. ഇതോടെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞു. ഇനി അവശേഷിക്കുന്ന വനം സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ആവാസ വ്യവസ്ഥയ്ക്കും പ്രകൃതി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദക്ഷിണേന്ത്യയിലെ വനം വകുപ്പ് മന്ത്രിമാരുടെ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കൗണ്‍സില്‍ രൂപീകൃതമാകുന്നതോടെ തെക്കേ ഇന്ത്യയിലെ വന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകും.. ഇതോടെ ഈ പ്രദേശങ്ങളിലെ വനം കയ്യേറ്റം, വനം കൊള്ള തുടങ്ങിയവ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങളുടെ യോജിച്ച മുന്നേറ്റം ഉണ്ടാകും.വനാശ്രിത സമൂഹത്തിന് തൊഴില്‍ ഉറപ്പാക്കുന്നതിനും സ്വാശ്രയത്വം വളര്‍ത്തുന്നതിനും പര്യാപ്തമായ കരിമുട്ടി ഇക്കോഷോപ്പിന്റെയും ആലാംപെട്ടി ഇക്കോഷോപ്പിന്റെയും ഗ്രീന്റൂമിന്റെയും,34 ആദിവാസിയുവാക്കള്‍ക്ക് െ്രെഡവിങ് പരിശീലനം നല്‍കുന്ന െ്രെഡവിങ് സ്‌കൂളിന്റെ ഫല്‍ഗ് ഓഫ്, ആദിവാസികള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രത്തിന്റെയും തേനീച്ചപെട്ടി വിതരണത്തിന്റെയും ഉദ്ഘാടനം, വിനോദ സഞ്ചാരികള്‍ക്ക് വനത്തേയും വന്യജീവികളേയും അടുത്തറിയാന്‍ കഴിയുന്ന നൈറ്റ് സഫാരി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ്, ക്ലീന്‍ ചിന്നാര്‍ പദ്ധതിയുടെ ഉദ്ഘാടനം, വനംവകുപ്പും ആനമുടി വനവികസന ഏജന്‍സിയും ശുചിത്വ മിഷനും സംയുക്തമായി നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം, ചിന്നാര്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന്റെ നവീകരണ ഉദ്ഘാടനം എന്നിവ മന്ത്രി നിര്‍വഹിച്ചു.
നേച്ചര്‍ ക്യാമ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാവിന്‍ തൈകളുടെ വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. പരമ്പരാഗത വേഷത്തിലെത്തിയ ആദിവാസികളുമായി മന്ത്രി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.ആദിവാസികളുടെ ആവലാതികള്‍ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

Keywords : Idukki, Kerala, Minister, Thiruvanchoor Radhakrishnan, Inauguration, Forest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.