ഫോ​ട്ടോഗ്രാഫർക്കെതിരെ കേസെടുത്തത്​ പത്രസ്വാതന്ത്യത്തിന്​ എതിരായ നീക്കം: പത്രപ്രവർത്തക യൂണിയൻ

 


കോഴിക്കോട്​: (www.kvartha.com 03.04.2020) മാധ്യമം ദിനപത്രത്തിൻ്റെ പ്രാദേശിക പേജിൽ മുക്കത്ത് നിന്ന് എടുത്ത ഒരു വാർത്താ ചിത്രം പ്രസിദ്ധീകരിച്ചതി​ൻ്റെ പേരിൽ ഫോ​ട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്കെതിരെ മുക്കം പൊലീസ്​ കേസെടുത്തതിൽ പത്രപ്രവർത്തക യൂണിയൻ കോഴിക്കോട്​ ജില്ലാ കമ്മിറ്റി ശക്​തമായി പ്രതിഷേധിച്ചു.

കലാപത്തിന്​ കാരണമാകുംവിധത്തിൽ പ്രകോപനമുണ്ടാക്കൽ, ശല്യമാകുന്ന സന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്ന വകുപ്പുകൾ അനുസരിച്ചാണ്​​ കേസെടുത്തിരിക്കുന്നത്​. സ്വതന്ത്ര മാധ്യമ പ്രവർത്തനം അസാധ്യമാക്കും വിധത്തിൽ ​നിസാര സംഭവങ്ങളിൽ പോലും ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കേസെടുക്കുന്നത്​ അനുവദിക്കാനാവില്ല.
ഫോ​ട്ടോഗ്രാഫർക്കെതിരെ കേസെടുത്തത്​ പത്രസ്വാതന്ത്യത്തിന്​ എതിരായ നീക്കം: പത്രപ്രവർത്തക യൂണിയൻ

മാധ്യമപ്രവർത്തകർ അധികാരികളുടെ താൽപര്യത്തിനനുസരിച്ച്​ വാർത്തകൾ എഴുതണമെന്നും ചിത്രം എടുക്കണമെന്നും പറയുന്നതിന്​ തുല്യമാണിത്​. ഈ സാഹചര്യത്തിൽ ഫോ​ട്ടോഗ്രാഫർക്കെതിരായ മുക്കം നഗരസഭാ ചെയർമാ​ൻ്റെ പരാതി പിൻവലിക്കണമെന്നും ​ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി കേസെടുത്ത പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡൻറ്​ എം ഫിറോസ്​ഖാനും സെക്രട്ടറി പി എസ്​ രാകേഷും ആവശ്യപ്പെട്ടു.

Keywords:  Journalist Union about Press Freedom, Kozhikode, News, Media, Case, Allegation, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia