John Brittas | സ്ലീപര്‍ കോചുകള്‍ കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി, കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ സ്ലീപര്‍ കോചുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. അടുത്തകാലത്തായി കേരളത്തിലെ ട്രെയിനുകളിലെ ജെനറല്‍ കംപാര്‍ട്‌മെന്റുകളും സ്ലീപര്‍ കോചുകളും വെട്ടിക്കുറച്ചു പകരം എസി കോചുകള്‍ ഉള്‍പെടുത്തി കൂടുതല്‍ ലാഭം ഉണ്ടാക്കുവാനാണ് റെയില്‍വേ ശ്രമിക്കുന്നത്.

John Brittas | സ്ലീപര്‍ കോചുകള്‍ കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി, കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

ഏറ്റവും ഒടുവിലായി മാവേലി എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, ചെന്നൈ മെയില്‍, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നിവയിലെ സ്ലീപര്‍ കോചുകള്‍ വെട്ടിക്കുറച്ച് തേര്‍ഡ് എസി കോചുകള്‍ കൂടുതലായി ഉള്‍പെടുത്താനാണ് തീരുമാനം. ഇത് ലക്ഷക്കണക്കിന് സാധാരണ ട്രെയിന്‍ യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ തന്നെ സാധാരണ റിസര്‍വേഷന്‍ കിട്ടുന്നില്ല. തത്കാല്‍ റിസര്‍വേഷന്‍ സീറ്റുകള്‍ കൂട്ടി സാധാരണ യാത്രക്കാരെക്കൊണ്ട് തത്കാല്‍ ടികറ്റുകളെടുപ്പിച്ച് കൊള്ളലാഭമാണ് റെയില്‍വേ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം കത്തില്‍ ചുണ്ടിക്കാട്ടി.

Keywords:  John Brittas MP written to Union Minister to withdraw the decision to reduce number of sleeper coaches, Kannur, News, John Brittas MP, Letter, Union Minister, Sleeper Coaches, Train, Passengers, Criticism, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia