കണ്ണൂര്‍: (www.kvartha.com) ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ മേഖലാ 19-ന്റെ 'ആനന്ദം' എന്ന പേരിലുള്ള അര്‍ധ വാര്‍ഷിക കുടുംബ സമ്മേളനം മെയ് ആറിന് വൈകുന്നേരം മൂന്ന് മണി മുതല്‍ കണ്ണൂര്‍ കൃഷ്ണബീച് റിസോര്‍ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 2500 -ഓളം അംഗങ്ങള്‍ ഉള്ള ജെ സി ഐ സമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംഘാടകര്‍ അറിയിച്ചു. അവാര്‍ഡ് ദാനം, ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്, ഡിജെ എന്നിങ്ങനെ വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
ജേസീസ് ദേശീയ ഉപാധ്യക്ഷന്‍ ഡോ. സുഷാന്‍ മുഖ്യാതിഥിയാകും. കെടി സമീര്‍, ജെസില്‍ ജയന്‍, അരുണ്‍ പ്രഭു, രജീഷ് ഉദുമ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ജെസിന്‍ ജയന്‍, മേഖലാ പ്രസിഡന്റ് നിജില്‍ നാരായണന്‍, മുഹമ്മദ് ജെബ്രൂദ്, പി വി ശ്രീജേഷ് എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala-News, Kerala, News-Malayalam, Family Meeting, JCI, Kannur, Resort, Beach, Press Meet, JCI family meeting on May 6 in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.