മുന്‍ കാമുകിയുടെ തലയറുത്ത് കുറ്റിക്കാട്ടിലെറിഞ്ഞു, സൈനികന്‍ ഒളിവില്‍

 


ADVERTISEMENT

മുന്‍ കാമുകിയുടെ തലയറുത്ത് കുറ്റിക്കാട്ടിലെറിഞ്ഞു, സൈനികന്‍ ഒളിവില്‍
നാഗര്‍കോവില്‍: മുന്‍ കാമുകിയുടെ തലയറുത്ത് കുറ്റിക്കാട്ടിലെറിഞ്ഞു, സൈനികന്‍ ഒളിവില്‍. കന്യാകുമാരി­ തിരുനെല്‍ വേലി ജില്ലാ അതിര്‍ത്തിയില്‍ ആലംകുളം മരുത്തുവാപുരം മേല്‍തെരുവ് ഗ്രാമത്തില്‍ ഓട്ടോ ഡ്രൈവറായ പെരിയസ്വാമി തേവരുടെ മകള്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ പ്രേമയാണ് (21) അതിക്രൂരമായി കൊല്ലപ്പെട്ട­ത്.

പ്രേമയും കുടുംബവും താമസിക്കുന്ന വീടിനരുകിലെ സൈനികന്‍ മണികണ്ഠന്‍ ആണ് കൊലചെയ്തശേഷം ഒളിവില്‍ പോയത്. മണികണ്ഠനും പ്രേമയുമായി കുറച്ചു വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മണികണ്ഠന്റെ സ്വഭാവദൂഷ്യമറിഞ്ഞ പ്രേമ പ്രണയം അവസാനിപ്പിച്ചു. ഇയാളുടെ ശല്യം കാരണം പഠനത്തിനായി പ്രേമ ബന്ധുവീട്ടിലേയ്ക്ക് താമസം മാറ്റി. ഇതിനിടയില്‍ സൈന്യത്തില്‍ ചേര്‍ന്ന മണികണ്ഠന്‍ ഇനി ശല്യം ചെയ്യില്ലെന്ന വിശ്വാസത്താല്‍ പ്രേമ സ്വന്തം വീട്ടില്‍ വ­ന്നു.

എന്നാല്‍ ലീവിനുവരുമ്പോള്‍ വീണ്ടും ശല്യം തുടങ്ങിയതോടെ പ്രേമ വീണ്ടും താമസം മാറ്റി. എന്നാല്‍ ഇത്തവണ ലീവിന് വന്ന മണികണ്ഠന്‍ പ്രേമയെ കണ്ടെത്താന്‍ താന്‍ വീണ്ടും ലീവ് കഴിഞ്ഞു പോകുന്നതായി പ്രചരിപ്പിച്ച് മാറിനിന്നു. മണികണ്ഠന്‍ പോയെന്ന വിശ്വാസത്താല്‍ കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയ പ്രേമയെ ഇയാള്‍ വടിവാളുമായെത്തി ആക്രമിക്കുകയായിരുന്നു. മുതുകില്‍ വെട്ടേറ്റ പ്രേമ വീടിനുള്ളിലേയ്ക്ക് ഓടി കയറിയെങ്കിലും പിന്നാലെ എത്തി കഴുത്തില്‍ വെട്ടുകയായിരുന്നു. ഇതിനുശേഷം ശരീരത്തില്‍ നിന്ന് വേര്‍പെട്ട് കിടന്ന തലയെടുത്ത് കുറ്റിക്കാട്ടിലെറിഞ്ഞ ശേഷം ഇയാള്‍ സ്ഥലം വിടുകയായിരു­ന്നു.

വഴിയില്‍ വെച്ച് പ്രേമയുടെ അച്ഛനെ കണ്ടതിനെതുടര്‍ന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു. സാരമായി വെട്ടേറ്റ പെരിയസ്വാമിയെ പാളയംകോട്ട ജില്ലാ ആശുപത്രിയിലാക്കിയിരിക്കുകയാണ്. സംഭവമറിഞ്ഞ് തിരുനെല്‍ വേലി അഡീഷണല്‍ എസ്.പി. മഹേന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. മണികണ്ഠനെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. പ്രേമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Prema, House, Student, Leave, Police, Hospital, Morchary, Kerala Vartha, Malayalam News, Kerala News, Love, Murder, Forest, Killed, Injured.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia