Janata Dal | കേന്ദ്രസര്‍കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ക്വിറ്റ് ഇന്ഡ്യാദിനം ഭരണഘടനാദിനമായി ആചരിക്കുമെന്ന് ജനതാദള്‍
Jul 15, 2022, 19:26 IST
കണ്ണൂര്‍: (www.kvartha.com) വിമര്‍ശനങ്ങളെ ഭയന്ന് അടിയന്തിരാവസ്ഥ കാലത്തെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും ജനാധിപത്യം അട്ടിമറിച്ച് ഏകാധിപത്യം അടിച്ചേല്പിക്കുവാനും ശ്രമിക്കുന്ന കേന്ദ്രസര്‍കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ക്വിറ്റ് ഇന്‍ഡ്യാ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുവാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് 'ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും സെമിനാറുകള്‍ സംഘടിപ്പിക്കും. കേന്ദ്ര സര്‍കാര്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില ഗണ്യമായി വര്‍ധിപ്പിച്ചതിനെതിരെ മീന്‍പിടുത്ത തൊഴിലാളികളെ പങ്കെടുപ്പിച്ച് ആഗസറ്റ് 23 ന് കൊല്ലത്ത് കണ്വെന്ഷന് നടത്തും.
ക്ഷീര ഉല്പന്നങ്ങള്ക്ക് ജി എസ് ടി ഏര്‍പെടുത്തിയ കേന്ദ്ര സര്‍കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര കര്‍ഷകരെ പങ്കെടുപ്പിച്ച് കൊണ്ട് അടുത്ത മാസം 26 ന് പാലക്കാട് വെച്ചും , രാസവളങ്ങളടെ വില ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ കര്‍ഷകരെ പങ്കെടുപ്പിച്ചു കൊണ്ട് ആഗസ്റ്റ് 30 ന് കണ്ണൂരിലും പ്രതിഷേധ കണ്‍വന്‍ഷനുകള്‍ നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അധ്യക്ഷനായി. അഖിലേന്‍ഡ്യ ജെനറല്‍ സെക്രടറി ഡോ. എ നീലലോഹിതദാസ്, പി പി ദിവാകരന്, കെ എസ് പ്രദീപ് കുമാര്‍, കൊല്ലങ്കോട് രവീന്ദ്രന് നായര്‍ , അഡ്വ. വി മുരുകദാസ്, സാബു ജോര്‍ജ് , സിബി തോട്ടുപുറം, കെ മനോജ്, പി രാജു, കുര്യാകോസ് മുള്ളന്മട, ജബ്ബാര്‍ തചയില്, പി പി ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Janata Dal will observe Quit India Day as Constitution Day against fascist actions of central government, Kannur, News, Politics, Criticism, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.