പണപ്പിരിവ് വിവാദത്തിന്റെ നിഴലില്‍ ജനപക്ഷയാത്ര കോട്ടയത്ത്; ഗൂഢാലോചനയെന്ന് സുധീരന്‍

 


തൊടുപുഴ: (www.kvartha.com 27.11.2014) ജനപക്ഷയാത്രക്കായി കോട്ടയത്ത് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മദ്യലോബിയില്‍ നിന്നും പണം പിരിച്ചെന്ന ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍. ഇക്കാര്യം നിഷേധിച്ച കോട്ടയം ഡി.സി.സി പ്രസിഡണ്ടിനെ അവിശ്വസിക്കുന്നില്ല. ആരോപണത്തെക്കുറിച്ച് പോലീസ് എക്‌സൈസ് വകുപ്പുകള്‍ അന്വേഷണം നടത്തണം. ജനപക്ഷ യാത്രയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തുന്നുണ്ടോ എന്നും അന്വേഷിക്കണമെന്നും സുധീരന്‍ തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനപക്ഷ യാത്രക്കെതിരെ മദ്യലോബി വന്‍ ഗൂഢാലോചനയാണ് നടത്തുന്നത്. പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുണ്ടോ എന്ന ചോദ്യത്തിന് ഇത്തരം സംരംഭങ്ങള്‍ക്കു നേരെ എവിടെ നിന്നും എതിര്‍പ്പുണ്ടാകുക സ്വാഭാവികമാണെന്നായിരുന്നു മറുപടി. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും മദ്യവിമുക്ത കേരളം എന്ന ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ല. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അധ്യക്ഷന്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഇടുക്കിയിലെ പര്യടനം അവസാനിപ്പിച്ച് ജനപക്ഷയാത്ര കോട്ടയത്തേക്ക് പ്രവേശിച്ചിരിക്കെ ഉണ്ടായ പണപ്പിരിവ് വിവാദം ജാഥയുടെ പകിട്ടിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
പണപ്പിരിവ് വിവാദത്തിന്റെ നിഴലില്‍ ജനപക്ഷയാത്ര കോട്ടയത്ത്; ഗൂഢാലോചനയെന്ന് സുധീരന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാതാവിനൊപ്പം ആശുപത്രിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാതായി

Keywords:  Kerala, Thodupuzha, V.M Sudheeran, Kottayam, Questions, Bar, Liquor, Cash, Janapaksha Yathra in Kottayam. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia