കൊലനടത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസ്: വിവരമറിയിക്കുന്നവര്‍ക്ക് 2 ലക്ഷം പാരിതോഷികം

 


ആലപ്പുഴ: (www.kvartha.com 11.11.2016) കാര്‍ത്തികപ്പള്ളി ചേപ്പാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വലിയകുഴി മുറിയില്‍ 'ഭാരതി വീട്ടില്‍ ജലജയെ കൊലപ്പെടുത്തിയതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 2015 ഓഗസ്റ്റ് 13 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമുള്ള സമയത്താണ് അജ്ഞാതന്‍ വീട്ടില്‍ അതിക്രമിച്ച് കയറി ജലജയെ കൊല ചെയ്യുകയും ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 30,000 രൂപയും മൊബൈല്‍ ഫോണും മറ്റും കവര്‍ച്ച ചെയ്യുകയും ചെയ്തത്. കേസ് ആലപ്പുഴ ക്രൈംബ്രാഞ്ച് ക്രൈം. 107/CR/HHW-1/2015 U/s 449, 302, 392 IPC നമ്പരായി അന്വേഷിച്ചു വരികയാണ്.

കൊലനടത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസ്: വിവരമറിയിക്കുന്നവര്‍ക്ക് 2 ലക്ഷം പാരിതോഷികംഈ കേസിന്റെ തെളിവിലേക്ക് കിട്ടുന്ന വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ് (തിരുവനന്തപുരം, ഫോണ്‍ - 9497998998 igpcrimes.pol@kerala.gov.in), കോട്ടയം ക്രൈംബ്രാഞ്ച് ഇ.ഒ.ഡബ്ലു-II പോലീസ് സൂപ്രണ്ട് കെ.ജി.സൈമണ്‍ (ഫോണ്‍ - 9497996949) spcbcidtkym.pol@kerala.gov.in, ആലപ്പുഴ ക്രൈംബ്രാഞ്ച് എച്ച്. & എച്ച്. ഡബ്ലു-1 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സി.ബാബുരാജ്, (ഫോണ്‍ - 9497990196) crmbrnchalpy.pol@kerala.gov.in എന്നിവരിലാരെയെങ്കിലും നേരിട്ടോ ഫോണ്‍ മുഖാന്തിരമോ അറിയിക്കണം. വിവരം നല്‍കുന്നയാളിന്റെ പേരും വിലാസവും രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Keywords: Alappuzha, Kerala, Case, Jalaja murder case: Rs. 2 Lac reward for information.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia