Anavoor Nagappan | 'നേതാവാകാന്‍ യഥാര്‍ഥ പ്രായം മറച്ചുവയ്ക്കണമെന്ന് നിര്‍ദേശിച്ചു, ആരു ചോദിച്ചാലും 26 വയസെന്ന് പറയാന്‍ സഖാവ് പറഞ്ഞു': ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ അഭിജിത്തിന്റെ വെളിപ്പെടുത്തല്‍

 



തിരുവനന്തപുരം: (www.kvartha.com) സിപിഎം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ എസ് എഫ് ഐ മുന്‍ ജില്ലാ സെക്രടറിയും സിപിഎം നേതാവുമായ ജെ ജെ അഭിജിത്തിന്റെ വെളിപ്പെടുത്തല്‍. എസ്എഫ്‌ഐ നേതാവായി തുടരാന്‍ യഥാര്‍ഥ പ്രായം മറച്ചുവയ്ക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ നിര്‍ദേശിച്ചതായി നേതാവിന്റെ പേരിലുള്ള ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. അഭിജിത്തിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോയില്‍ പല പ്രായത്തിലുള്ള സര്‍ടിഫികറ്റുകള്‍ തന്റെ പക്കലുണ്ടെന്നും പറയുന്നു. 

'26 വരെയേ എസ്എഫ്‌ഐയില്‍ നില്‍ക്കാന്‍ പറ്റൂ. ഈ വര്‍ഷം എനിക്ക് 30 ആയി. ഞാന്‍ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വര്‍ഷങ്ങളിലെ എല്ലാം സര്‍ടിഫികറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്ന് പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാന്‍ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതുകൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാന്‍ ആരുമില്ലാത്തതിനാല്‍ മനസ് മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ'- അഭിജിത്തിന്റെ പേരിലുള്ള ഓഡിയോയില്‍ പറയുന്നു.

Anavoor Nagappan | 'നേതാവാകാന്‍ യഥാര്‍ഥ പ്രായം മറച്ചുവയ്ക്കണമെന്ന് നിര്‍ദേശിച്ചു, ആരു ചോദിച്ചാലും 26 വയസെന്ന് പറയാന്‍ സഖാവ് പറഞ്ഞു': ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ അഭിജിത്തിന്റെ വെളിപ്പെടുത്തല്‍


വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് പിന്നാലെ അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്നും മദ്യപിച്ചെന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് അഭിജിത്തിനെ പാര്‍ടി ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തതെന്നാണ് വിവരം. 

Keywords:  News,Kerala,State,Thiruvananthapuram,Politics,party,CPM,SFI,Top-Headlines, Trending, J J Abhijith's audio against Anavoor Nagappan 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia