K Surendran | സി ആര്‍ പി എഫിന്റെ കയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണമെന്ന് കെ സുരേന്ദ്രന്‍

 


കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാന്‍ വ്യാവസായിക വകുപ്പിന്റെ കീഴിലുള്ള കെ എസ് ഐ ഡി സി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ സുരേന്ദ്രന്‍. കേരള പദയയാത്രയോടനുബന്ധിച്ച് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് ഡി സി എന്തിനാണ് 25 ലക്ഷം രൂപ ചിലവഴിച്ച് അഭിഭാഷകനെ വെച്ച് സി എം ആര്‍ എലിനും എക്‌സാലോജികിനും വേണ്ടി കോടതിയില്‍ പോയത് എന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയന്റെ മകളുടെ സ്ഥാപനമാണോ കെ എസ് ഐ ഡി സി? സ്വന്തം സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഭിഭാഷകന്‍ ഉള്ളപ്പോള്‍ ഹൈകോടതിയിലെ കേസ് വാദിക്കാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ഇറക്കിയത് ഈ വിഷയത്തില്‍ സംസ്ഥാന സര്‍കാരിന് ഭയക്കുവാന്‍ കാര്യമായി ഉണ്ടെന്നതിന്റെ തെളിവാണ്. സി എം ആര്‍ എല്‍- എക്‌സാലോജിക് കരാറില്‍ അഴിമതി നടന്നെന്ന് വ്യക്തമാണ്.

K Surendran | സി ആര്‍ പി എഫിന്റെ കയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണമെന്ന് കെ സുരേന്ദ്രന്‍
 
സി എം ആര്‍ എലിന് കെ എസ് ഐ ഡി സിയില്‍ ഓഹരിയുണ്ട്. മുഖ്യമന്ത്രിയുടെ വ്യവസായ സംരഭത്തിന് പണം കൊടുത്തത് സി എം ആര്‍ എല്‍ ആണെന്നതും വ്യക്തമാണ്. അതുകൊണ്ട് മാസപ്പടിയില്‍ മുഖ്യമന്ത്രിയേയും മകളേയും രക്ഷിക്കാനാണ് കെ എസ് ഐ ഡി സി വെപ്രാളം കാണിക്കുന്നത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട പണം നേടിയെടുക്കുവാന്‍ കേസ് നടത്താന്‍ തയാറാവാത്ത, പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ നല്‍കാത്ത സര്‍കാര്‍ പിണറായിയുടെ മകള്‍ക്ക് വേണ്ടി ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് പ്ലീനത്തില്‍ സിപിഎം നേതാക്കളുടെ മാത്രമല്ല ബന്ധുക്കളുടേയും സ്വത്തും സമ്പാദ്യവുമെല്ലാം ഓഡിറ്റിന് വിധേയമാണെന്നാണ് സിപിഎം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പല നേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മറ്റു നേതാക്കള്‍ക്കില്ലാത്ത ആനുകൂല്യം പിണറായി വിജയന് മാത്രം ലഭിക്കുന്നത്?

എംവി ഗോവിന്ദന്‍ പിണറായി വിജയന്റെ അടിമക്കണ്ണാണ്. 96 കോടി രൂപ വ്യവസായം നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കരിമണല്‍ കംപനി മാസപ്പടിയായി നല്‍കിയിട്ടുണ്ട്. ഇത് നിസാര കേസല്ല. ഇത് തെളിയുന്നതോടെ കേരളത്തിലെ ഇടത്-വലത് നേതാക്കളുടെ യഥാര്‍ഥ മുഖം പുറത്തുവരും. സര്‍കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ പിണറായി വിജയന്റെ അടിമ പണി ചെയ്താല്‍ പ്രിന്‍സിപല്‍ സെക്രടറി ശിവശങ്കരന്റെ ഗതി വരും.

സി ആര്‍ പി എഫ് വന്നാലും ഗവര്‍ണറെ വിടില്ലെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഗവര്‍ണറെ ആക്രമിക്കാന്‍ വന്നാല്‍ എന്താ നടക്കുകയെന്ന് പോലും ഗോവിന്ദന് അറിയില്ലേ? സി ആര്‍ പി എഫിന്റെ അടുത്തുള്ളത് കളിത്തോക്ക് അല്ലെന്ന് ഗോവിന്ദന്‍ ഓര്‍ത്താല്‍ നല്ലതാണ്.

കേരളത്തിലെ അഴിമതിയും ഭരണസ്തംഭനവും മറയ്ക്കാനാണ് സിപിഎം ഗവര്‍ണറെ ആക്രമിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ അവര്‍ രാഷട്രീയ മൂല്യ ച്യുതി നേരിടുകയാണ്. ഗവര്‍ണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പൊലീസാണെന്നും അതാണ് കേന്ദ്രം സി ആര്‍ പി എഫ് സുരക്ഷ അനുവദിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസന്‍, സംസ്ഥാന സെക്രടറി കെ രഞ്ജിത്, സജി ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  It is not play gun with CRFP; K Surendran to MV Govindan, Kannur, News, K Surendran, Warning, MV Govindan, Politics, BJP, CPM, Press Meet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia