Landslide Alert | ഉരുള്‍പൊട്ടലുകള്‍ കേരളത്തിലുണ്ടാക്കുന്നത് വന്‍ ആള്‍ നാശം; കാരണങ്ങള്‍ നിരത്തി ഐ എസ് ആര്‍ ഒ റിപോര്‍ട്
 

 
landslide, Kerala, ISRO, natural disaster, hazard map, Western Ghats, population density
landslide, Kerala, ISRO, natural disaster, hazard map, Western Ghats, population density

Photo Credit: Facebook / ISRO

ഐ എസ് ആര്‍ ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ് ലസില്‍ കേരളം ആറാം സ്ഥാനത്ത്.


രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകള്‍. 


കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴ
 

കണ്ണൂര്‍: (KVARTHA) മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത (Population density) കൂടിയതിനാല്‍ കേരളത്തില്‍ ഉരുള്‍ പൊട്ടലുകളുണ്ടായാല്‍ (Landslides) വന്‍ ആള്‍നാശം സംഭവിക്കുമെന്ന് ഐ എസ് ആര്‍ ഒ റിപോര്‍ട് (ISRO Report) . ഐ എസ് ആര്‍ ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ (Landslide Atlas)കേരളം ആറാം സ്ഥാനത്താണുള്ളത്. രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകള്‍. 


കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. മറ്റ് എല്ലാ ജില്ലകളിലും ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് കേരളം ലാന്‍ഡ് സ്ലൈഡ് അറ്റ് ലസില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്‍ഡ്യയിലെ 4,20,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതായി ഐ എസ് ആര്‍ ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ് ലസില്‍ പറയുന്നു. 

ഇതില്‍ 90,000 കിലോമീറ്റര്‍ കേരളം, തമിഴ് നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കണ്‍ പ്രദേശങ്ങളിലാണ്. ഹിമാലയന്‍ താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ള ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. 

കേരളത്തില്‍ ഉയര്‍ന്ന ജനസാന്ദ്രതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍ കാരണമുണ്ടാകുന്ന മരണനിരക്ക് വളരെ കൂടുതലാണ്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉരുള്‍പൊട്ടല്‍ കൂടുതലാണെങ്കിലും ജനസാന്ദ്രത കുറവാണ്. അതുകൊണ്ട് തന്നെ അവിടെ മരണനിരക്കും കുറവാണെന്നതാണ് വ്യത്യാസം. വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുകളില്‍ ഹിമാലയം എങ്ങനെയാണോ കുട വിരിച്ചു നില്‍ക്കുന്നത് അതിന് സമാനമാണ് പശ്ചിമഘട്ടം കേരളത്തെ സംരക്ഷിക്കുന്നത്. 


പരിസ്ഥിതി സംരക്ഷണ ലോല പ്രദേശങ്ങള്‍ ഉള്‍പെടുന്ന പശ്ചിമഘട്ടത്തിന്റെ തകര്‍ച കേരളം ഭാവിയില്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. ഈ യാഥാര്‍ഥ്യം ഇനിയും മനസിലാക്കി സംരക്ഷണ പ്രവര്‍ത്തനങ്ങളും ദുരന്ത ആഘാത പഠനങ്ങള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ വയനാടിന് സമാനമായി ദുരന്തങ്ങള്‍ തുടര്‍ക്കഥയായേക്കാമെന്നാണ് വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നത്.


കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍:

പശ്ചിമഘട്ടത്തിന്റെ അപചയം: പശ്ചിമഘട്ടം കേരളത്തിന്റെ പ്രകൃതിദത്ത തടയണയാണ്. എന്നാല്‍ അമിതമായ വനനശീകരണം, ക്വാറി പ്രവര്‍ത്തനങ്ങള്‍, അശാസ്ത്രീയ കൃഷിരീതികള്‍ എന്നിവ പശ്ചിമഘട്ടത്തിന്റെ സമതുലിതാവസ്ഥയെ തകര്‍ക്കുന്നു. ഇത് മണ്ണൊലിപ്പ്, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു.


മഴയുടെ അളവും തീവ്രതയും: കേരളത്തില്‍ വേനലില്‍ അനുഭവപ്പെടുന്ന കഠിനമായ വരള്‍ചയ്ക്ക് ശേഷം, മഴക്കാലത്ത് അമിതമായ മഴ ലഭിക്കാറുണ്ട്. ഈ അമിതമായ മഴ മണ്ണിനെ പൂരിതമാക്കുകയും ഉരുള്‍പൊട്ടലിന് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മനുഷ്യനിര്‍മിത കാരണങ്ങള്‍: റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനായി നടത്തുന്ന ഭൂമിയുടെ അനധികൃതമായ ഉപയോഗം, മലനിരകളില്‍ നടത്തുന്ന അശാസ്ത്രീയ കൃഷിരീതികള്‍ എന്നിവയും ഉരുള്‍പൊട്ടലിന് കാരണമാകുന്നു.

ഉരുള്‍പൊട്ടലുകള്‍ തടയാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍:

വനം നശീകരണം തടയുക: പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുക.
ശാസ്ത്രീയ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുക: മലനിരകളില്‍ താമസിക്കുന്ന കര്‍ഷകരെ ശാസ്ത്രീയ കൃഷിരീതികളിലേക്ക് പ്രേരിപ്പിക്കുക.

ദുരന്തനിവാരണ പദ്ധതികള്‍ ശക്തിപ്പെടുത്തുക:

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുരന്തനിവാരണ പദ്ധതികള്‍ നടപ്പിലാക്കുക.


ജനങ്ങളെ ബോധവത്കരിക്കുക: 

ഉരുള്‍പൊട്ടലിന്റെ അപകടത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഉരുള്‍പൊട്ടല്‍ ഒരു പ്രകൃതി ദുരന്തമാണെങ്കിലും, മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ദുരന്തങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നു. അതിനാല്‍, ഉരുള്‍പൊട്ടല്‍ തടയുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുക എന്നത് അനിവാര്യമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia