റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ഇസ്രാഈല്‍ പ്രസിഡന്റ്
May 19, 2021, 09:13 IST
ചെറുതോണി: (www.kvartha.com 19.05.2021) റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനത്ത് സൗമ്യയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ഇസ്രാഈല്‍ പ്രസിഡന്റ് റൂവന്‍ റിവ്ലിന്‍. സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെ ടെലിഫോണില്‍ വിളിച്ച് പ്രസിഡന്റ് അനുശോചനം അറിയിച്ചു. സന്തോഷിനോടും മകന്‍ അഡോണിനോടും മറ്റു കുടുംബാംഗങ്ങളോടും ഇസ്രാഈലിലെ മുഴുവന്‍ ജനങ്ങളുടെയും അനുശോചനം അറിയിച്ച പ്രസിഡന്റ് കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി.
സൗമ്യ മരിച്ച സ്ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രകടിപ്പിച്ചപ്പോള്‍ എപ്പോള്‍ വേണമെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാമെന്നും പ്രസിഡന്റ് അറിയിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. അവിടെ എത്തുമ്പോള്‍ നേരില്‍ കാണാമെന്ന ഉറപ്പും അദ്ദേഹം നല്‍കി.
15 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തില്‍ ഇസ്രാഈല്‍ കോണ്‍സുലേറ്റ് ജനറല്‍ ജൊനാദന്‍ സഡ്കയും പങ്കാളിയായി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥനാണ് ഇരുവരുടെയും സംഭാഷണം തര്‍ജമ ചെയ്തു കൊടുത്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.