മമ്മൂട്ടിക്ക് കോവിഡ് വന്നത് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തത് കൊണ്ടാണോ?: കോടിയേരി

 


തിരുവനന്തപുരം: (www.kvartha.com 21.01.2022) കോവിഡ് വ്യാപനത്തിനിടെ സമ്മേളങ്ങളുമായി സിപിഎം മുന്നോട്ട് പോകുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ വിചിത്രമായ വാദവുമായി സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍. നടന്‍ മമ്മൂട്ടിക്ക് കോവിഡ് വന്നത് സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്തത് കൊണ്ടാണോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

പല പ്രമുഖര്‍ക്കും കോവിഡ് വരുന്നുണ്ട്. പാര്‍ടി പ്രവര്‍ത്തകരാരും രോഗം വന്ന് കിടക്കണമെന്ന് ആഗ്രഹിക്കുന്നില്ല, അവരുടെ ആരോഗ്യവും ക്ഷേമവുമാണ് പ്രധാനമെന്നും തൃശൂര്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനങ്ങള്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

മമ്മൂട്ടിക്ക് കോവിഡ് വന്നത് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തത് കൊണ്ടാണോ?: കോടിയേരി

സമ്മേളന ശേഷം പ്രവര്‍ത്തകരെല്ലാം രോഗക്കിടക്കയിലാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം ശരിയല്ല. അദ്ദേഹത്തെ പോലൊരാള്‍ ഇത്തരത്തില്‍ ആരോപണങ്ങളുന്നയിക്കുന്നത് ശരിയല്ല. കേരളത്തില്‍ ചൂട് കൂടുതലായതിനാല്‍ കോറോണാ വൈറസുകളെല്ലാം വേഗം നശിക്കുമെന്നാണ് കെ മുരളാധരന്‍ മുമ്പ് പറഞ്ഞിരുന്നത്. ആ നിലപാടില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോയോ എന്ന് മുരളീധരന്റെ വിമര്‍ശനം മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കോടിയേരി ചോദിച്ചു. കാസര്‍കോട്ട് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താതിരുന്നത് സര്‍കാരാണ്, ജില്ലകളെ എ, ബി എന്ന് തരംതിരിച്ചതും സര്‍കാരാണെന്നും കോടിയേരി പറഞ്ഞു.

Keywords:  Thiruvananthapuram, News, Kerala, Politics, CPM, COVID-19, Kodiyeri Balakrishnan, Mammootty, Programme, Is Mammootty tests Covid positive, because he attended the CPM convention? Kodiyeri.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia