ജിഷയുടെ കൊലപാതകം ആസൂത്രിതമോ? ദുരൂഹതകള്‍ അഴിയുന്നു

 


ADVERTISEMENT


ജിഷയുടെ  കൊലപാതകം ആസൂത്രിതമോ? ദുരൂഹതകള്‍ അഴിയുന്നു
Jisha
കാസര്‍കോട്: മടിക്കൈ കൂലോംറോഡിനടുത്ത് കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്ര കമാനത്തിനടുത്ത് താമസിക്കുന്ന ഗള്‍ഫുകാരന്‍ കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ(25)കൊല്ലപ്പെട്ട സംഭവത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്ന് സംശയം. കൊലപാതകം ആസൂത്രിതമോ അല്ലയോ എന്ന കാര്യത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ജിഷയെ അല്ല കൊലപാതകി ലക്ഷ്യമിട്ടതെന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. വീട്ടിലെ വേലക്കാരനായ ഒറീസ കട്ടക്ക് സ്വദേശി മദനന്‍ എന്ന മധു(23) ലക്ഷ്യമിട്ടത് ജിഷയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയെ ആണെന്നാണ് പോലീസിന് ഇപ്പോള്‍ ലഭിക്കുന്ന സൂചന. കവര്‍ച്ചാശ്രമത്തിനിടയില്‍ കൊലപാതകം നടന്നുവെന്നാണ് തുടക്കത്തില്‍ പറഞ്ഞതെങ്കിലും   പോലീസ് അതിപ്പോള്‍ പൂര്‍ണമായും തള്ളിക്കളയുകയാണ്.

ജിഷയുടെ  കൊലപാതകം ആസൂത്രിതമോ? ദുരൂഹതകള്‍ അഴിയുന്നു
Madanan
മദനനെ സഹോദര ഭാര്യയായ ലേഖക്ക് ഇഷ്ടമില്ലായിരുന്നുവെന്നാണ് പൊതുവെയുള്ള നിഗമനം. മദനനെ ഈ വീട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന് ലേഖ പലപ്പോഴും ചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. നിത്യവും ലേഖ മദനനോട് വഴക്കടിക്കാറുണ്ടെന്നും പറയുന്നു.  ഈ വൈരാഗ്യം മൂലം ലേഖയെ അപായപ്പെടുത്താന്‍ മദനന്‍ മനസിലുറപ്പിച്ചിരുന്നുവെന്ന് പോലീസ് കരുതുന്നു. നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു മദനന്‍.
മദനന്റെ നിരവധി കൂട്ടുകാര്‍ കാഞ്ഞങ്ങാട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാളെ കാഞ്ഞങ്ങാട്ടു നിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തതോടെയാണ് മദനന്റെ യഥാര്‍ത്ഥ മേല്‍വിലാസം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. മദനന്‍ ബംഗാള്‍ സ്വദേശിയായിരുന്നുവെന്നാണ് നാട്ടുകാരെ തെറ്റിധരിപ്പിച്ചിരുന്നത്. യുവാവ് നന്നായി മദ്യപിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം. ഞായറാഴ്ച കാഞ്ഞങ്ങാട്ട് നിന്ന് സന്ധ്യയോടെയാണ് യുവാവ് കൂലോംറോഡ് ജംഗ്ഷനിലെത്തിയത്. കാഞ്ഞങ്ങാട്ട് നിന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങി മടങ്ങിവരികയായിരുന്നു. കൂലോംറോഡ് ജംഗ്ഷനില്‍ നില്‍ക്കുന്ന ഏതാണ്ട് അതേസമയത്താണ് ചന്ദ്രന്‍ വീട്ടില്‍ നിന്ന് കാര്‍ മാര്‍ഗം ടൗണിലേക്ക് പുറപ്പെട്ടത്. കൂലോംറോഡില്‍ വെച്ച് ചന്ദ്രന്‍ മദനനെ നേരില്‍ കണ്ടപ്പോള്‍ ചന്ദ്രന്റെ വീട്ടിലേക്ക് തിരിച്ചുപോവുകയാണെന്നാണ് പറഞ്ഞത്. വീട്ടിലെത്തിയതോടെ ചന്ദ്രനില്ലെന്ന് നേരത്തെ തന്നെ ഉറപ്പാക്കിയ മദനന്‍ ലേഖയെ അപായപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയെന്നാണ് സൂചന.

കൊലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പോലീസ് മദനനെ ചോദ്യം ചെയ്തു വരുന്നുണ്ട്. ഇയാള്‍ നേരത്തെ നാട്ടിലും ചില പ്രശ്‌നങ്ങളില്‍ അകപ്പെട്ടതായി ഇയാളുടെ സുഹൃത്തുക്കള്‍ മുഖാന്തിരം നാട്ടുകാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ലേഖയെ കൊല്ലുന്നതിന് മുമ്പ് മോഷണം കൂടി നടത്തിയതിന്റെ കാരണമാണ് പോലീസിപ്പോള്‍ അന്വേഷിച്ച് വരുന്നത്. മദനന് ലേഖയോടും ലേഖയ്ക്ക് മദനനോടും വൈരാഗ്യം തോന്നേണ്ട കാരണവും പോലീസ് വിശദമായി അന്വേഷിച്ചു വരുന്നുണ്ട്. ഊരും പേരുമറിയാത്ത ഒരു യുവാവിനെ വീട്ടില്‍ വേലക്ക് നിര്‍ത്തിയതാണ് ദുരന്തത്തിനിടയാക്കിയത്. ഇതു പ്രകാരം പുറം നാട്ടില്‍ നിന്നുവരുന്ന നിരവധിയാളുകള്‍ മോഷണവും കൊലപാതകവും നടത്തിയ കാര്യം നാട്ടുകാര്‍ അന്യേന്യം പറയുന്നുണ്ട്. ഞായറാഴ്ച കാഞ്ഞങ്ങാട്ട് ഒരു ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് വൈകുന്നേരത്തോടെയാണ് ജിഷ ഭര്‍തൃഗൃഹത്തിലേക്ക് മടങ്ങിയത്. വീട്ടിലെത്തി നാലുമണിക്കൂറിനകം യുവതി കൊലക്കത്തിക്കിരയാവുകയായിരുന്നു.

കൊലയ്ക്ക് ശേഷം യുവാവിന്റെ മൊബൈല്‍ഫോണ്‍ ബങ്കളം ടവറിന്റെ പരിധിയില്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാരും പോലീസും പല ഭാഗത്തും തെരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വീടിന്റെ ടെറസില്‍ കയറി പരിശോധിച്ചപ്പോഴാണ് വാട്ടര്‍ടാങ്കിന്റെ സമീപത്തായി മദനനെ പതുങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് കൊലപാതക കാരണം കണ്ടെത്തുന്നതിന് ഊര്‍ജിതമായ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.


Also read
വീട്ടമ്മയെ കുത്തികൊന്ന പ്രതി വാട്ടര്‍ടാങ്കിന് മുകളില്‍ നിന്നും പിടിയിലായി


ഗള്‍ഫുകാരന്റെ ഭാര്യയെ കുത്തികൊന്ന വീട്ടുജോലിക്കാരന് വേണ്ടി വ്യാപകമായ റെയ്ഡ്

Keywords: House-wife, Murder, Kasaragod, Kerala, Police enquiry
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia