Controversy | ഷെൽ കമ്പനികൾ പാർട്ടി വിരുദ്ധം മാത്രമല്ല രാജ്യവിരുദ്ധം കൂടിയാണ്? ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്ന സിപിഎം

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) മനുഷ്യൻ്റെ ആർത്തി മൂത്തതാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് സഹകരണ കോൺഗ്രസ് ഉദ്ഘടാനം ചെയ്തു കൊണ്ടു പറഞ്ഞത്. ആർത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നതെന്നു മനുഷ്യസ്വഭാവം ചുണ്ടിക്കാണിച്ച മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകാനും മറന്നില്ല. സഹകരണ മേഖലയിൽ നടക്കുന്ന അഴിമതിയെ കുറിച്ചാണ് മുഖ്യമന്ത്രി കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയുടെ പശ്ചാത്തലത്തിൽ പറഞ്ഞത്.

Controversy | ഷെൽ കമ്പനികൾ പാർട്ടി വിരുദ്ധം മാത്രമല്ല രാജ്യവിരുദ്ധം കൂടിയാണ്? ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്ന സിപിഎം

എന്നാൽ കഴിഞ്ഞ ഏഴര വർഷത്തെ ഭരണത്തിനിടെയിൽ തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒഴിഞ്ഞു നിൽക്കാനാവുമോയെന്നതാണ് ഉയരുന്ന ചോദ്യം. സീസർ മാത്രമല്ല സീസറുടെ ഭാര്യയുടെയും കൈകൾ ശുദ്ധമായിരിക്കണമെന്ന് ഹൈക്കോടതി വിമർശനം ചുണ്ടിക്കാട്ടി മുൻ ധനകാര്യ മന്ത്രി കെ.എം. മാണിയുടെ രാജിക്ക് മുറവിളികൂട്ടി വാങ്ങിയ പാർട്ടിയാണ് സിപിഎം. നോട്ടെണ്ണുന്ന മെഷീൻ ധനകാര്യ മന്ത്രിയുടെ വീട്ടിലുണ്ടെന്നാണ് അന്നു പറഞ്ഞിരുന്നത്. എന്നാൽ തങ്ങൾ അധികാരത്തിൽ വന്നപ്പോൾ ഇത്തരം നൈതികതയൊന്നും ബാധകമല്ലേയെന്ന പ്രതിപക്ഷത്തിൻ്റെ ചോദ്യത്തെ നേരിടാതെ ഒഴിഞ്ഞു മാറുകയാണ് കേരളം ഭരിക്കുന്നപാർട്ടിയും മുഖ്യമന്ത്രിയും.

സ്വർണക്കടത്ത്, ഡോളർ ഇടപാട്, ഫെറ നിയമം ലംഘിച്ചു കൊണ്ടുള്ള അനധികൃത വിദേശ ഇടപാടുകൾ തുടങ്ങി ഇപ്പോഴിതാ രാജ്യ വിരുദ്ധമായ ഷെൽ കമ്പനി വരെ രൂപീകരിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു. എക്സാലോജിക്കെന്ന യാതൊരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്നും കോടികൾ അനധികൃതമായി സ്വീകരിച്ചുവെന്ന ആരോപണം മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നു വന്നിട്ടും മാധ്യമങ്ങളോട് ന്യായീകരിച്ചു മെഴുകുകയാണ് സി.പി.എം സംസ്ഥാന നേതൃത്വം.

കാൽ നൂറ്റാണ്ടോളം ബംഗാൾ ഭരിച്ച പാർട്ടി മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിൻ്റെ മകൻ ചന്ദൻ ബസുവിനെതിരെയും പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിൻ്റെ മകനെതിരെയും നേരത്തെ ഇതിനു സമാനമായ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും അതൊന്നും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലിലേക്ക് എത്തിയിരുന്നില്ല. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ എസ്.എൻ.സി ലാവ്‌ലിൻ അഴിമതി ആരോപണത്തിൽ പ്രതിചേർക്കപെട്ടയാളാണ് പിണറായി വിജയൻ. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇത്തരം ഗുരുതരമായ ആരോപണം നേരിടുന്നവർ സാധാരണയായി പാർട്ടി സംസ്ഥാന സെക്രട്ടറിയായോ മുഖ്യമന്ത്രിയായോ ഉയരാറില്ല.

എന്നാൽ പാർട്ടിയെ കൈപ്പിടിയിലാക്കി പിണറായി നടത്തിയ ജൈത്രയാത്രയിൽ തുടർഭരണം കിട്ടിയപ്പോൾ ആരോപണങ്ങൾ വെറും കെട്ടുകഥകളായി മാത്രം ചിത്രീകരിക്കപ്പെടുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായ വേളയിലും ആരോപണങ്ങൾ തുടരുക തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് ജയിലിന് അകത്തു കിടക്കേണ്ടിയും വന്നു. സ്പ്രിങ്ക്ലർ, എ.ഐ ക്യാമറ തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ വീണ്ടുമുയർന്നു. ഇപ്പോഴിതാ വീണ്ടും എക്സാലോജിക്കെന്ന ഷെൽ കമ്പനിയുടെ പേരിൽ വീണാ തായ് കണ്ടിയെന്ന മുഖ്യമന്ത്രി മകൾക്കെതിര കേന്ദ്ര അന്വേഷണ ഏജൻസി തന്നെ ക്രമക്കേടുകൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണ്.

പ്രത്യേക മൂലധനമോ ഡയറക്ടർമാരോയില്ലാതെ രൂപീകരിക്കപ്പെടുന്ന കമ്പനികളാണ് ഷെല്ലുകളെന്ന് അറിയപ്പെടുന്നത്. ശംഖുകൾ പോലെ ഇവയുടെ ഉള്ളും പൊള്ളയായിരിക്കും. യാതൊരു സേവനമോ ഉൽപ്പാദനമോ ഇതു നൽകുന്നില്ല. നിയമവിരുദ്ധമായി പണം സമാഹരിക്കുക മാത്രമേ ചെയ്യുന്നുള്ളു. ഇത്തരം കമ്പിനികൾ വൻമൂലധന സമാഹരണം നടത്തിയതിന് ശേഷം പൂട്ടിപ്പോവാറാണ് പതിവ്. സർക്കാരിനെയും നിക്ഷേപകരെയും ഒരേ പോലെ വഞ്ചിക്കുന്ന ഷെൽ കമ്പനികൾ കേരളത്തിന് പുറത്താണ് പലപ്പോഴും ആസ്ഥാനങ്ങളുണ്ടാക്കുന്നത്.

ലക്ഷണമൊത്ത ഷെൽ കമ്പനിയായ എക്സാലോജിക്കിൻ്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുള്ള രാഷ്ട്രീയ വേട്ടയാടലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ പി സർക്കാർ നടത്തുന്നതെന്ന പതിവു പല്ലവി തന്നെയാണ് സി.പി.എം നേതൃത്വം ഒന്നടങ്കം പറയുന്നത്. എന്നാൽ അഴിമതിക്ക് നിദാനമായ ഷെൽ കമ്പനിയെന്ന കാരണങ്ങൾ അവിടെ തന്നെ നിൽക്കുന്നുണ്ടെന്ന കാര്യം ഇവർ വിസ്മരിക്കുകയാണ്. വരും നാളുകളിൽ ഈ ചോദ്യത്തെ നേരിടാതെ മുഖ്യമന്ത്രിക്കും പാർട്ടിക്കും മുൻ പോട്ടു പോകാനാവില്ല.ഷെൽ കമ്പനികൾ നമ്മുടെ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്നതും ദേശവിരുദ്ധവുമാണ്. സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ മകൾക്ക് എങ്ങനെയാണ് ഇത്തരമൊരു ഷെൽ കമ്പനി തുടങ്ങാൻ കഴിയുകയെന്നതാണ് ചോദ്യം.
 
Controversy | ഷെൽ കമ്പനികൾ പാർട്ടി വിരുദ്ധം മാത്രമല്ല രാജ്യവിരുദ്ധം കൂടിയാണ്? ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്ന സിപിഎം


Keywords: News, Kerala, Kannur, Veena Vijayan, CPM, BJP, Pinarayi Vijayan, BJP, Controversy, CPM, Politics,  Is Exalogic a shell company?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia