Road Accident | വീരാജ്‌പേട്ടയില്‍ കാറുമായി കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ ഉളിയില്‍ സ്വദേശികളായ യുവാക്കള്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
Feb 20, 2024, 10:35 IST
ഇരിട്ടി: (KVARTHA) കര്‍ണാടകയിലെ വീരാജ്‌പേട്ടക്ക് സമീപം ആര്‍ജി മെയിന്‍ റോഡില്‍ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ബുളറ്റ് യാത്രികരായ യുവാക്കള്‍ക്ക് പരുക്കേറ്റു. ഉളിയില്‍ കല്ലേരിക്കല്‍ സ്വദേശികളായ ശാനിഫ് (23), മുഹമ്മദ് റിയാസ് (30 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തിങ്കളാഴ്ച (19.02.2024) രാത്രി കേരളത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുശാല്‍ നഗര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറുമായി കുശാല്‍ നഗറില്‍ പോയി ഇരിട്ടിയിലേക്ക് മടങ്ങുകയായിരുന്ന ശാനിഫും മുഹമ്മദ് റിയാസും സഞ്ചരിച്ച ബുളറ്റ് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.
ബൈക് ഓടിച്ചിരുന്ന ശാനിഫിന്റെ കാലിനും മുഹമ്മദ് റിയാസിന്റെ തലക്കുമാണ് സാരമായി പരുക്കേറ്റത്. വീരാജ്‌പേട്ട സിറ്റി സര്‍കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം ഇവരില്‍ ഒരാളെ മംഗ്‌ളൂറിലെയും മറ്റൊരാളെ കണ്ണൂരിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Iritty News, Youths, Injured, Road Accident, Temple Visit, Bullet, Car, Virajpet, Karnataka, Hospital, Iritty: Youths injured in road accident,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.