Irikkur Tourism | ഇരിക്കൂറും അന്താരാഷ്ട്ര ഭൂപടത്തിലേക്ക്; ടൂറിസം വികസനം ലക്ഷ്യമാക്കി ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ ടൂറിസം ഭൂപടത്തില്‍ മുന്‍ നിരയിലെത്താന്‍ ഇരിക്കൂര്‍ ഒരുങ്ങുകയാണെന്ന് സ്ഥലം എം എല്‍ എ അഡ്വ.സജീവ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ ആദ്യവാരം ഇരിക്കൂറിന്റെ ടൂറിസം വികസനം ലക്ഷ്യമാക്കി ഇന്‍വെസ്റ്റേഴ്‌സ് മീറ്റും സംഘടിപ്പിക്കുന്നുണ്ട്. പൈതല്‍ മലയിലാണ് നിക്ഷേപകമീറ്റ് നടക്കുന്നത്. 
Aster mims 04/11/2022

വിദേശത്ത് നിന്നുള്‍പെടെ 100 ഓളം നിക്ഷേപകര്‍ മീറ്റില്‍ പങ്കെടുക്കും. ഖത്വര്‍, യു എ ഇ, സിംഗപുര്‍, മലേഷ്യ, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കും. ചടങ്ങില്‍വച്ച് നിക്ഷേപ താല്പര്യസമ്മതപത്രങ്ങള്‍ ഒപ്പ് വയ്ക്കും. ഡിസംബറില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ടൂറിസം മീറ്റിന് മുന്നോടിയായി വിവിധ സ്ഥലങ്ങളില്‍വച്ച് യോഗങ്ങള്‍ നടത്തും. 

Irikkur Tourism | ഇരിക്കൂറും അന്താരാഷ്ട്ര ഭൂപടത്തിലേക്ക്; ടൂറിസം വികസനം ലക്ഷ്യമാക്കി ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു


കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വ്യവസായ സംഘടനകളുടെ പ്രതിനിധികളും വ്യവസായ പ്രമുരും മീറ്റില്‍ പങ്കെടുക്കും. വിവിധ പഞ്ചായതുകളുടേയും മുനിസിപാലിറ്റികളുടേയും സഹകരണത്തോടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടത്തും. ഇവസ്റ്റിനോടനുബസിച്ച് നടക്കുന്ന അന്താരാഷ്ട്ര ടൂറിസം - കാര്‍ഷിക എക്‌സ്‌പോയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 250ഓളം സ്റ്റാളുകള്‍ ഒരുക്കും. പി ടി മാത്യു, ടി എന്‍ എ ഖാദര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  News,Kerala,Kannur,Travel & Tourism,Tourism,Top-Headlines,Press meet, Irikkur to the international map
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia