Botanical Congress | അന്താരാഷ്ട്ര സസ്യശാസ്ത്ര കോൺഗ്രസ്: ബ്രണ്ണൻ കോളജിൽ നിന്നും സ്‌പെയ്നിലേക്ക് രണ്ട് ഗവേഷകർ


തലശേരി: (KVARTHA) സ്പെയിനിലെ മാഡ്രിഡിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സസ്യശാസ്‌ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ ഗവ. ബ്രണ്ണൻ കോളജിൽ നിന്നും രണ്ട് ഗവേഷക വിദ്യാർത്ഥിനികൾക്ക് അവസരം ലഭിച്ചു. ജൂലൈ 21 മുതൽ 27 വരെ നടക്കുന്ന സമ്മേളനത്തിൽ ബ്രണ്ണൻ കോളജിലെ ബോട്ടണി വിഭാഗത്തിലെ, സ്വേധ മാധവൻ വി വി, ദൃശ്യ എന്നീ ഗവേഷകവിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. കോളജിലെ പ്രിൻസിപ്പലായ ഡോ. കെ ടി ചന്ദ്രമോഹനൻ്റെ കീഴിലാണ് സ്വേധ മാധവൻ ഗവേഷണം ചെയ്യുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗത്തിലെ ഡോ. സി പ്രമോദിൻ്റെ കീഴിലാണ് ദൃശ്യ ഗവേഷണം ചെയ്യുന്നത്. ദൃശ്യ പ്രബന്ധവതരണത്തിനും സ്വേധ പോസ്റ്റർ അവതരണത്തിനുമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. സി എസ് ഐ ആറിൻ്റെ ഫോറിൻ ട്രാവൽ ഗ്രാൻഡ് വഴിയാണ് ഇരുവരും സമ്മേളനത്തിൽ പങ്കെടുക്കുന്നത്.