തിരുവനന്തപുരം: (www.kvartha.com 28.01.2022) വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതുവഴി പോയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
നവജാത ശിശുവിനെ വലിയതുറ ഗോഡൗണില്‍ താമസിക്കുന്ന ഒരു സ്ത്രീ പ്രസവിച്ച് ഉപേക്ഷിച്ചതാണോയെന്ന സംശയം പ്രദേശവാസികള്‍ പ്രകടിപ്പിച്ചു. പൊലീസ് ഒരു സ്ത്രീയെ ചോദ്യം ചെയ്ത് വരികയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.