ADVERTISEMENT
കൊച്ചി: ഇന്ത്യാവിഷന് ചാനലിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് പരിപാടിയില്‍ റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫ പര്ദ്ദയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ എം പി ബഷീര്‍ ക്ഷമചോദിച്ചു. ഇന്ത്യാവിഷന്റെ വെബ്സൈറ്റിലാണ് ഖേദപ്രകടനം നല്‍കിയിരിക്കുന്നത്. പ്രസ്തുത വീഡിയോ ഇന്ത്യാവിഷന്റെ ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്ന് പിന്‍വലിക്കുന്നതായും ബഷീര്‍ അറിയിച്ചു.
എം പി ബഷീര്‍ നടത്തിയ ഖേദപ്രകടനത്തിന്റെ പൂര്‍ണരൂപം താഴെ നല്കുന്നു.
സൗദി അറേബ്യയിലെ തൊഴില്‍ മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ നിതാഖത്ത് നിയമം കേരളത്തിലുണ്ടാക്കുന്ന സാമൂഹികാഘാതങ്ങളെക്കുറിച്ച് ഇന്ത്യാവിഷന് മലപ്പുറം റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫ തയാറാക്കിയ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കഴിഞ്ഞ മാസം ഒന്‍പതിന് ഞങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതില്‍ മലബാറിലെ ഗള്‍ഫ് കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതാവസ്ഥയെക്കുറിച്ചും മുസ്ലീം സ്ത്രീകളില്‍ ചിലര്‍ ഉപയോഗിക്കുന്ന പര്‍ദ്ദ വസ്ത്രത്തെക്കുറിച്ചും വന്ന ചില പരാമര്‍ശങ്ങള്‍ ഗള്‍ഫിലെ ഒരു വിഭാഗം മലയാളികള്‍ക്കിടയില്‍ വ്യാപകമായ
പ്രതിഷേധമുണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.
ആ പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന് ആവശ്യമില്ലാത്ത രണ്ടു മൂന്ന് വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന വിമര്‍ശനം വസ്തുതാപരമാണ്. മലപ്പുറത്തെ ഒട്ടേറെ സ്ത്രീകളോട് സംസാരിച്ചതിന് ശേഷമാണ് അത്തരമൊരു അഭിപ്രായ രൂപീകരണം നടത്തിയത് എന്നാണ് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ അതിന് നല്കുന്ന വിശദീകരണം. പര്‍ദ്ദയെക്കുറിച്ചും ഗള്‍ഫ് കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതാവസ്ഥയെക്കുറിച്ചും, ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായഗതികള് സമൂഹത്തില്‍ നിലനില്ക്കുന്നതുമാണ്.
എങ്കിലും, പരിപാടിയിലെ ചില പരാമര്‍ശങ്ങള്‍ ഞങ്ങളുടെ പ്രവാസി പ്രേക്ഷകരില്‍ ചിലരെ വൈകാരികമായി ക്ഷതമേല്‍പ്പിച്ചതായി മനസ്സിലാക്കുന്നു.വസ്ത്ര ധാരണത്തിലുള്‍പ്പെടെ ജീവിതത്തിലെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് സ്വയംനിര്ണ്ണയാവകാശമുണ്ടാകണമെന്ന വിശാല പുരോഗമന അഭിപ്രായമാണ് ഇന്ത്യാവിഷന് എഡിറ്റോറിയല്‍ സമിതിയുടേത്.
സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന കൈയേറ്റങ്ങളുടെ കാര്യത്തിലും ഞങ്ങളുടെ നിലപാട് അതുതന്നെയായിരുന്നു. പര്‍ദ്ദ, ഒരു വസ്ത്രമെന്ന നിലയില്‍ സ്ത്രീകളുടെ തെരഞ്ഞെടുപ്പാണെങ്കില്‍ അക്കാര്യത്തിലും ഞങ്ങളുടെ നിലപാട് മറിച്ചല്ല. ജനസംഖ്യയില്‍ നല്ലൊരു വിഭാഗം ഉപയോഗിക്കുന്ന ഒരു വസ്ത്രരീതി ഏതെങ്കിലും രീതിയില്‍ പ്രാകൃതമാണെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല.
പരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ഇന്ത്യാവിഷനെതിരെ അപകീര്‍ത്തിപരമായ ഒരു കാമ്പയിന് നടക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതും അംഗീകരിക്കാനാവില്ല. ഇതിനെതിരെ ഫൗസിയ വ്യക്തിപരമായും സ്ഥാപനമെന്ന നിലയില്‍ ഇന്ത്യാവിഷനും നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ആയിരകണക്കിന് ഫോണ്‍ കോളുകളാണ് ഈ വിശദീകരണത്തിന് പ്രേരിപ്പിച്ചത്. ഞങ്ങളുടെ പ്രോഗ്രാമിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വൈകാരികമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, പ്രസ്തുത പരിപാടി ഞങ്ങളുടെ ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യുന്നു.
Related News:
ഇന്ത്യാവിഷനിലെ പര്‍ദ പരാമര്‍ശം: ഫേസ്ബുക്കില്‍ പ്രതിഷേധം
Also Read:
ഓണ്‍ലൈനിലൂടെ ബിസ്നസ് തട്ടിപ്പ് നടത്തിയ ബി.ബി.എം. വിദ്യാര്‍ത്ഥി കാസര്‍കോട്ട് അറസ്റ്റില്‍
Key Words: Indiavision, News Channel, Keralam, Parda, Fousiya Musthafa, M P Basheer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.