മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 4 പേര്‍ കസ്റ്റഡിയില്‍
Jul 27, 2021, 11:00 IST
നാദാപുരം: (www.kvartha.com 27.07.2021) പാലക്കാടുനിന്ന് വിലങ്ങാട്ട് കല്‍പ്പണിക്ക് എത്തിയ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. പാലക്കാട് അഗളി ഭൂതവഴി കോളനിയിലെ നഞ്ചന്റെ മകന്‍ ശിവകുമാരനെ (55) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മുരുകേഷ്, മുരുകന്‍, മണി, മഷനന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
തിങ്കളാഴ്ച രാവിലെയാണ് വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ ക്വാറിക്ക് അടുത്തുള്ള ഷെഡില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ച ശിവകുമാരന്റെ തലയില്‍ വലിയ മുറിവുണ്ട്. ഞായറാഴ്ച രാത്രി 10 മണിയോടെ ഇവിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെ ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. അഞ്ചുപേരും ഇവിടെ കയ്യാല നിര്‍മിക്കാന്‍ എത്തിയതാണ്.
Keywords: Nadapuram, News, Kerala, Custody, Arrest, Arrested, Police, Incident of middle-aged man found dead; 4 in police custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.