Inauguration | കണ്ണൂര്‍ ഗവ. പോളി ടെക്നികില്‍ ഓപണ്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും
Sep 28, 2023, 21:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കടന്നപ്പളളി രാമചന്ദ്രന്‍ എംഎല്‍എയുടെ ആസ്തി വികസന തുക ഉപയോഗിച്ച് കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളജില്‍ നിര്‍മിച്ച ഓപണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ 29 ന് വെളളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്റെ അധ്യക്ഷതയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. എം എല്‍ എയുടെ ആസ്തി വികസന തുകയില്‍ നിന്നും 25 ലക്ഷം രൂപയും മറ്റ് തുകയില്‍ നിന്നും 10 ലക്ഷം രൂപയം ഉള്‍പെടുത്തിയാണ് ഓപണ്‍ ഓഡിറ്റോറിയം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ഇതുകൂടാതെ ഏഴു കോടി ചിലവില്‍ ചാലക്കുന്നില്‍ നിന്ന് തോട്ടടയിലേക്ക് റെയില്‍വേ മേല്‍പാലത്തിനും അംഗീകാരമായിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ പോളിടെക്നിക്, ഐടിഐ, ടെക്നികല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെത്താന്‍ ഏറെ എളുപ്പമാവുമെന്ന് രാമചന്ദ്രന്‍ കടന്നപ്പളളി എം എല്‍ എ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പോളി ടെക്നിക് പ്രിന്‍സിപല്‍ എം സി പ്രകാശന്‍, സാബു ടി, വൈ വി അശോകന്‍, ടിപി അജിത് എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur Govt. Polytechnic Open auditorium will be inaugurated, Kannur, News, Inauguration, Open Auditorium, Fund, Press Meet, Kadannappalli Ramachandran, Fly Over, Kerala News,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.