Car on fire | പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു
Jul 17, 2024, 02:06 IST


Photo: Arranged
പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്
പയ്യന്നൂര്‍: (KVARTHA) കുന്നരു കാരന്താട് ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.
കാരന്താട് എംസി ഹൗസില്‍ ദിജിന്റെ കെ എല്‍8 6 ബി 5555 കാറാണ് കത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി വി പ്രകാശ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.