Missing | സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പങ്കെടുക്കാനെത്തിയ കൂട്ടുകാരികളായ രണ്ട് വിദ്യാര്‍ഥിനികളെ പുഴയില്‍ കാണാതായി


ഫയര്‍ ഫോഴ് സ് സംഘവും പ്രദേശവാസികളും പരിശോധന നടത്തുന്നു
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
കണ്ണൂര്‍: (KVARTHA) ഇരിക്കൂര്‍ പടിയൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പങ്കെടുക്കാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ പുഴയില്‍ കാണാതായി. ഇരിക്കൂര്‍ കല്യാട് സിബ് ഗ കോളജിലെ വിദ്യാര്‍ഥിനികളെയാണ് കാണാതായത്. ഇരിട്ടിക്കടുത്ത പടിയൂര്‍ പൂവംകടവിലാണ് സംഭവം.
സൂര്യ, ശഹര്‍ബാന എന്നീ വിദ്യാര്‍ഥിനികളാണ് ഒഴുക്കില്‍പെട്ടത്. പുഴക്കരയില്‍ കാഴ്ച കാണാനെത്തിയപ്പോള്‍ ഒരാള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടത്. ചൊവാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.
ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ് സ് സംഘവും പ്രദേശവാസികളും പരിശോധന നടത്തുകയാണ്. ഇരിക്കൂര്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെയാണ് ഫയര്‍ ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തി വരുന്നത്.