Explosives Seized | പാനൂരില്‍ അനധികൃതമായി സൂക്ഷിച്ച വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി; ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍

 


തലശ്ശേരി: (KVARTHA) പാനൂര്‍ മേഖലയില്‍ വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടുവീടുകളിലാണ് സ്ഫോടക വസ്തുശേഖരം പൊലീസ് പരിശോധനയില്‍ പിടികൂടിയത്.

കൊളവല്ലൂര്‍ പൊലീസ് പറയുന്നത്: ബി ജെ പി പ്രവര്‍ത്തകനായ പ്രമോദ്, ശാന്ത എന്നിവരുടെ വീടുകളില്‍നിന്നാണ് ലൈസന്‍സ് ഇല്ലാതെ അനധികൃതമായി വില്‍പനയ്ക്കായി സൂക്ഷിച്ചതായ 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ സുമിത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സോബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോട വസ്തുക്കള്‍ പിടികൂടിയത്.

Explosives Seized | പാനൂരില്‍ അനധികൃതമായി സൂക്ഷിച്ച വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി; ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍

സംഭവത്തിനുശേഷം പ്രമോദ് ഒളിവിലാണ്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച ഒരുവീട്ടില്‍ ഇയാളുടെ ഭാര്യയാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Illegally Stored, Large Explosives, Seized, Panoor News, Kannur News, BJP Worker, Absconding, Police, Probe, Illegally stored large explosives seized in Panoor; BJP worker absconding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia