സ്‌കൂള്‍പരിസരങ്ങളില്‍ നിരോധിത ഉത്പന്നങ്ങളുടെ വില്പന: 15 പേര്‍ അറസ്റ്റില്‍
Oct 24, 2014, 15:07 IST
തിരുവനന്തപുരം: (www.kvartha.com 24.10.2014) സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ,് പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വെള്ളിയാഴ്ച രാവിലെ ആറു വരെ 15 പേര്‍ അറസ്റ്റിലായി.
62 റെയ്ഡുകളിലായി 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ മെയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 4681 ആയി. ആകെ 24588 റെയ്ഡുകളിലായി 4800 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാന വ്യാപകമായ റെയ്ഡുകള്‍ വരും ദിവസങ്ങളിലും തുടരും. സ്‌കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവ വില്പന നടത്തുന്നതു ശ്രദ്ധയില്‍പെട്ടാല്‍ പോലീസിനെ വിവരമറിയിക്കണമെന്ന് സ്‌കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.