Warning | വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ക്രഷര്‍ ഉല്‍പന്നങ്ങള്‍ വഴിയില്‍ തടയും: ഗവ.കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍
Apr 28, 2023, 19:15 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് 15 രൂപ വര്‍ധിപ്പിച്ചുകൊണ്ട് നിര്‍മാണ മേഖലയെ ആകെ വെല്ലുവിളിച്ചുകൊണ്ടു മുന്‍പോട്ടു പോകുന്ന ഉടമകള്‍ക്കെതിരെ ഗവ. കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍ വരും ദിവസങ്ങളില്‍ വില്‍പന നടത്തുന്ന വാഹനങ്ങള്‍ തടഞ്ഞുകൊണ്ടു സമരം ആരംഭിക്കുമെന്ന് കണ്ണൂര്‍ പ്രസ് ക്ലബില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലും കണ്ണൂര്‍ ജില്ലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ക്രഷര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ പതിനഞ്ചുരൂപ വര്‍ധിപ്പിച്ചുകൊണ്ട് ക്രഷര്‍ ഉടമകള്‍ ആരെയും പരിഗണിക്കാതെ മുന്‍പോട്ടു പോവുകയാണ്. എഡിഎം ഉള്‍പെടെയുളളവരുടെ സാന്നിധ്യത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച നടന്നിരുന്നുവെങ്കിലും ക്വാറി, ക്രഷര്‍ ഉടമകള്‍ സംഘടിത ശക്തിയുടെയും പണക്കൊഴുപ്പിന്റെയും അഹങ്കാരത്താല്‍ സര്‍കാര്‍ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ചു മുന്‍പോട്ട് പോവുകയാണ്.
ജില്ലയിലെ ചെറുകിട , ഇടത്തരം കരാറുകള്‍ 2018-ലെ നിരക്കിലാണ് ഇപ്പോഴും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്. അതിനിടെയിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി നിര്‍മാണ സാധനങ്ങള്‍ക്ക് നിരന്തരം വിലകൂടികൊണ്ടിരിക്കുന്നത്. സര്‍കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെങ്കില്‍ ദേശീയപാത അതോറിറ്റി നടത്തുന്ന പ്രവൃത്തി ഉള്‍പെടെ തടസപ്പെടുത്തുന്ന വിധത്തില്‍ ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോണ്‍ട്രാക്റ്റേഴ്സ് അസോ.ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.
വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ കമിറ്റി പ്രസിഡന്റ് വി രജിത്, ഭാരവാഹികളായ രമേഷ് ബാബു, എം കെ ശാജി, കെപി ശബീര്‍, ഫൈസല്‍ കമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലും കണ്ണൂര്‍ ജില്ലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ക്രഷര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ പതിനഞ്ചുരൂപ വര്‍ധിപ്പിച്ചുകൊണ്ട് ക്രഷര്‍ ഉടമകള്‍ ആരെയും പരിഗണിക്കാതെ മുന്‍പോട്ടു പോവുകയാണ്. എഡിഎം ഉള്‍പെടെയുളളവരുടെ സാന്നിധ്യത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച നടന്നിരുന്നുവെങ്കിലും ക്വാറി, ക്രഷര്‍ ഉടമകള്‍ സംഘടിത ശക്തിയുടെയും പണക്കൊഴുപ്പിന്റെയും അഹങ്കാരത്താല്‍ സര്‍കാര്‍ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ചു മുന്‍പോട്ട് പോവുകയാണ്.
വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ കമിറ്റി പ്രസിഡന്റ് വി രജിത്, ഭാരവാഹികളായ രമേഷ് ബാബു, എം കെ ശാജി, കെപി ശബീര്‍, ഫൈസല്‍ കമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: If price hike not withdrawn, crusher products will be blocked on road says Govt Contractors Association, Kannur, News, Press Meet, Warning, Govt Contractors Association, Vehicle, Strike, Block, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.