കൊച്ചി: (www.kvartha.com 06.11.2019) സര്‍വത്ര മായം കലര്‍ന്നിരിക്കുന്ന ഇക്കാലത്ത് ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും മീനിന്റെയും ഗുണമേന്മ അളക്കാന്‍ ഉപകരണങ്ങളുമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐ.സി.എ.ആര്‍. സിഫ്റ്റ്). മീനിലെ മായം കണ്ടെത്താന്‍ കൊണ്ടുവന്ന സ്ട്രിപ്പ് രീതിയിലാണ് പുതിയ സംരംഭങ്ങള്‍.
പാക്ക് ചെയ്ത മീന്‍ പഴയതാണോ പുതിയതാണോയെന്ന് വേര്‍തിരിക്കാന്‍ സാധിക്കുന്ന 'ഫ്രഷ്നെസ് ഇന്‍ഡിക്കേറ്റര്‍' പരിശോധനയിലൂടെ മീനിന്റെ ശുദ്ധതയ്ക്കനുസരിച്ച് സ്ട്രിപ്പിന്റെ നിറം മാറുന്നത് മനസ്സിലാക്കാം. മഞ്ഞ നിറമാണ് ശുദ്ധതയുടെ അടിസ്ഥാനം. ഇത് ചുവപ്പോ കാപ്പിക്കളറോ ആയാല്‍ പഴകിയതാണെന്ന് തിരിച്ചറിയാമെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി എന്‍ രവിശങ്കര്‍ പറഞ്ഞു.
ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ഗുണമേന്മ അളക്കുന്ന 'ടൈം ടെംപറേച്ചര്‍ ഇന്‍ഡിക്കേറ്ററും' സിഫ്റ്റ് വികസിപ്പിക്കുന്നുണ്ട്. ശീതീകരണത്തിലെ പ്രശ്‌നങ്ങള്‍മൂലം അന്തരീക്ഷത്തില്‍നിന്ന് വിഷാംശങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ കയറും. ഇവ ചെറിയ രീതിയിലായാല്‍പ്പോലും ദോഷകരമാണ്. രാത്രിയില്‍ കടയടച്ച് പോകുമ്പോള്‍ ഫ്രിഡ്ജ് ഓഫ് ചെയ്യുന്നത് ശീതീകരിച്ച് സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ കേടാക്കുന്നു. സ്ട്രിപ്പ് ഉപയോഗിച്ച് ഇതിന്റെ മേന്മ തിരിച്ചറിയാനാകും.
ഫ്രഷ്നെസ് ഇന്‍ഡിക്കേറ്ററിന്റെയും ടൈം ടെംപറേച്ചര്‍ ഇന്‍ഡിക്കേറ്ററിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും താമസിയാതെ വിപണിയില്‍ ലഭിക്കുമെന്നും സിഫ്റ്റ് മേധാവി അറിയിച്ചു. മത്സ്യഫെഡ് ഔട്ട്ലെറ്റ് വഴി ഇവയ്ക്ക് പ്രചാരം നല്‍കാനാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
പാക്ക് ചെയ്ത മീന്‍ പഴയതാണോ പുതിയതാണോയെന്ന് വേര്‍തിരിക്കാന്‍ സാധിക്കുന്ന 'ഫ്രഷ്നെസ് ഇന്‍ഡിക്കേറ്റര്‍' പരിശോധനയിലൂടെ മീനിന്റെ ശുദ്ധതയ്ക്കനുസരിച്ച് സ്ട്രിപ്പിന്റെ നിറം മാറുന്നത് മനസ്സിലാക്കാം. മഞ്ഞ നിറമാണ് ശുദ്ധതയുടെ അടിസ്ഥാനം. ഇത് ചുവപ്പോ കാപ്പിക്കളറോ ആയാല്‍ പഴകിയതാണെന്ന് തിരിച്ചറിയാമെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി എന്‍ രവിശങ്കര്‍ പറഞ്ഞു.
ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ഗുണമേന്മ അളക്കുന്ന 'ടൈം ടെംപറേച്ചര്‍ ഇന്‍ഡിക്കേറ്ററും' സിഫ്റ്റ് വികസിപ്പിക്കുന്നുണ്ട്. ശീതീകരണത്തിലെ പ്രശ്‌നങ്ങള്‍മൂലം അന്തരീക്ഷത്തില്‍നിന്ന് വിഷാംശങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ കയറും. ഇവ ചെറിയ രീതിയിലായാല്‍പ്പോലും ദോഷകരമാണ്. രാത്രിയില്‍ കടയടച്ച് പോകുമ്പോള്‍ ഫ്രിഡ്ജ് ഓഫ് ചെയ്യുന്നത് ശീതീകരിച്ച് സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ കേടാക്കുന്നു. സ്ട്രിപ്പ് ഉപയോഗിച്ച് ഇതിന്റെ മേന്മ തിരിച്ചറിയാനാകും.
ഫ്രഷ്നെസ് ഇന്‍ഡിക്കേറ്ററിന്റെയും ടൈം ടെംപറേച്ചര്‍ ഇന്‍ഡിക്കേറ്ററിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും താമസിയാതെ വിപണിയില്‍ ലഭിക്കുമെന്നും സിഫ്റ്റ് മേധാവി അറിയിച്ചു. മത്സ്യഫെഡ് ഔട്ട്ലെറ്റ് വഴി ഇവയ്ക്ക് പ്രചാരം നല്‍കാനാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്.
Keywords: News, Kerala, Kochi, Food, Food Security bill, Fish, Temperature, Yellow, Red, Freshness, If frozen fish is good, the color is yellow and bad is red
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.