വിമര്‍ശനമില്ലെങ്കില്‍ പാര്‍ട്ടിയില്‍ അരാജകത്വം കടന്നുകൂടും: കോടിയേരി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിമര്‍ശനമില്ലെങ്കില്‍ പാര്‍ട്ടിയില്‍ അരാജകത്വം കടന്നുകൂടും: കോടിയേരി
കാലിക്കടവ്: വിമര്‍ശനമില്ലെങ്കില്‍ പാര്‍ട്ടിക്കകത്ത് അരാജകത്വം കടന്നുവരുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി ഘടകങ്ങള്‍ക്കകത്ത് നിര്‍ഭയമായി വിമര്‍ശിക്കാന്‍ അംഗങ്ങള്‍ക്ക് കഴിയണം. കാലിക്കടവിലെ സി.കൃഷ്ണന്‍ നായര്‍ നഗറില്‍ കാസര്‍കോട് ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷകരായി പാര്‍ട്ടിഘടകങ്ങള്‍ മാറണം. കേരളം നേരിടുന്ന മാലിന്യപ്രശ്‌നം പരിഹരിക്കല്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്വമായി കാണാതെ മാലിന്യമുക്ത കേരളത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സി.പി.എം. കേരളത്തിലെ വലിയപാര്‍ട്ടിയാണെങ്കിലും ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി വളര്‍ന്നിട്ടില്ല. അതിനാല്‍ പാര്‍ട്ടിയുടെ വിപുലീകരണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.
മുല്ലപ്പെരിയാര്‍വിഷയത്തില്‍ രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ളതാണ് കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട്ടുകാര്‍ നമ്മുടെ സഹോദരന്മാരാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തി പണിയെടുത്ത് ജീവിക്കുന്നവരെ ജീവന്‍ കൊടുത്തും സംരക്ഷിക്കാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ തയ്യാറാവണം കോടിയേരി പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി മാത്രമേ ഉള്ളൂ. ഇത് ഭരണരംഗത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് ധനകാര്യവകുപ്പ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എല്‍.ഡി.എഫ്. ഭരണകാലത്ത് ക്രമസമാധാനരംഗത്ത് ഒന്നാംസ്ഥാനത്തുണ്ടായിരുന്ന കേരളം യു.ഡി.എഫിന്റെ ആറുമാസത്തെ ഭരണംകൊണ്ട് ആറാംസ്ഥാനത്തെത്തിക്കഴിഞ്ഞു. ആറുമാസത്തെ ഭരണത്തില്‍ 20 കര്‍ഷകര്‍ ആത്മഹത്യചെയ്തു കോടിയേരി കുറ്റപ്പെടുത്തി.

Keywords: Kodiyeri Balakrishnan, CPM, kasaragod, Kerala, Kalikkadav, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script