Punishment | വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസ്; പിടിയിലായ മുന്‍ വിലേജ് ഓഫീസര്‍ക്ക് 3 വര്‍ഷം തടവും പിഴയും

 


ഇടുക്കി: (www.kvartha.com) കൈക്കൂലി കേസില്‍ പിടിയിലായ മുന്‍ വിലേജ് ഓഫീസര്‍ക്ക് (Village officer) ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. ചതുരംഗപ്പാറ വിലേജ് ഓഫീസിലെ സ്പെഷ്യല്‍ വിലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍ നായരെയാണ് ശിക്ഷിച്ചത്. മൂന്ന് വര്‍ഷം കഠിന തടവും 65,000 രൂപ പിഴയുമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. 

വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് നടപടി. ഇടുക്കി മുന്‍ വിജിലന്‍സ് ഡിവൈഎസ്പി പിറ്റി കൃഷ്ണന്‍കുട്ടിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. വിചാരണയ്‌ക്കൊടുവില്‍ പ്രഭാകരന്‍ നായര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. 

2008-2009 കാലയളവില്‍ ചതുരംഗപ്പാറയിലെ സ്പെഷ്യല്‍ വിലേജ് ഓഫീസര്‍ ആയിരുന്ന പ്രഭാകരന്‍ നായര്‍ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 2009 ജൂലൈ മാസം 30ന് ആയിരുന്നു സംഭവം. പണം വാങ്ങവെ ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈഎസ്പി കെ വി ജോസഫ് കയ്യോടെ പിടികൂടുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ളിക് പ്രോസിക്യൂടര്‍മാരായ രാജ് മോഹന്‍ ആര്‍ പിള്ള, സരിത വി എ എന്നിവര്‍ ഹാജരായി.

Punishment | വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസ്; പിടിയിലായ മുന്‍ വിലേജ് ഓഫീസര്‍ക്ക് 3 വര്‍ഷം തടവും പിഴയും


Keywords:  News, Kerala, Kerala-News, News-Malayalam, Idukki, Village Officer, Sentenced, Prison, Fined, Idukki: Village officer sentenced three years prison and fined.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia