Found Dead | 2 വിദ്യാര്‍ഥികള്‍ ജലാശയത്തില്‍ മരിച്ച നിലയില്‍; കാല്‍ വഴുതി വീണതാകാമെന്ന് നിഗമനം

 


ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് രണ്ട് വിദ്യാര്‍ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്. സെബിന്‍ സജി ഡിഗ്രി വിദ്യാര്‍ഥിയും, അനില പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്. 

കാല്‍ വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടം കാണാനായി എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരികെ വീട്ടിലെത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയുന്നു.

Found Dead | 2 വിദ്യാര്‍ഥികള്‍ ജലാശയത്തില്‍ മരിച്ച നിലയില്‍; കാല്‍ വഴുതി വീണതാകാമെന്ന് നിഗമനം

അതേസമയം, തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ ബൈക് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിദ്യാര്‍ഥികളുടെ ചെരുപ്പുകള്‍ കണ്ടെത്തി. ഇതോടെയാണ് അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടന്നത്. തുടര്‍ന്ന് രാത്രി 12 മണിയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Idukki, News, Kerala, Missing, Death, Students, Found dead, Nedumkandam, Waterfalls, Idukki: Two students found dead at waterfalls near Nedumkandam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia