Accident | കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഇടുക്കി: (www.kvartha.com) നേര്യമംഗലം ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി താഴേക്ക് മറിയുകയായിരുന്നു. മൂന്നാറില്‍നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു.
ഡ്രൈവറും കന്‍ഡക്ടറും അടക്കം പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നിരവധി പേരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Keywords: Idukki, News, Kerala, Accident, Death, Injured, KSRTC, bus, Idukki: One died in bus accident, many injured.