ഉപഭോക്താക്കളോട് പ്രായശ്ചിത്തം ചെയ്ത് ഐഡിയ; 100 മിനുട്ട് സൗജന്യ സംസാര സമയം

 


കോഴിക്കോട്: (www.kvartha.com 03.07.2016) സംസ്ഥാനത്ത് ഐഡിയ പണിമുടക്കിയതില്‍ ഉപഭോക്താക്കളോട് പ്രായശ്ചിത്തം ചെയ്ത് ഐഡിയ രംഗത്ത്. ശനിയാഴ്ച മണിക്കൂറുകളോളം സേവനം തടസ്സപ്പെടാനിടയായതില്‍ ഖേദം പ്രകടിപ്പിച്ചാണ് ഐഡിയ സെല്ലുലാര്‍ സര്‍വ്വീസ് ഉപഭോക്താക്കള്‍ക്ക് അടുത്ത രണ്ട് ദിവസത്തേക്ക് സൗജന്യ സംസാര സമയം നല്‍കുന്നത്.

ഐഡിയയുടെ കാക്കനാട്ടെ മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലുണ്ടായ തകരാറാണ് കേരളത്തിലെ ഉപഭോക്താക്കളെ വലച്ചത്. ശനിയാഴ്ച രാവിലെ മുതലാണ് ഐഡിയ നിശ്ചലമായത്. ഉച്ചയ്ക്ക് ശേഷം തന്നെ സര്‍വ്വീസ് പുനരാരംഭിച്ചിരുന്നു.

കംപ്ലെയ്ന്റ് സെല്ലില്‍ പരാതിപ്പെട്ടവരെ നേരിട്ട് വിളിച്ചും മറ്റുള്ളവര്‍ക്ക് എസ്എംഎസ് അയച്ചുമാണ് ഖേദം പ്രകടിപ്പിച്ചത്. നെറ്റവര്‍ക്ക് തകരാറ് സംഭവിച്ചതില്‍ ഖേദിക്കുന്നു. ഞങ്ങളോടൊപ്പം നിന്നതിന് നന്ദി എന്ന സന്ദേശത്തോടൊപ്പം താങ്കള്‍ക്ക് അടുത്ത രണ്ട് ദിവസത്തേക്ക് സൗജന്യ സംസാര സമയം അനുവദിച്ചിട്ടുണ്ട് എന്ന അറിയിപ്പും എസ് എം എസിലൂടെ നല്‍കുന്നു. ലോക്കല്‍, എസ്ടിഡി കോളുകളാണ് സൗജന്യമായി വിളിക്കാന്‍ സാധിക്കുക. രണ്ട് ദിവസത്തേക്കാണ് ഓഫര്‍.

പ്രീപെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കും ഓഫര്‍ ലഭ്യമാണ്. ഞായറാഴ്ച അര്‍ധരാത്രി 12 മണിമുതല്‍ രണ്ട് ദിവസത്തേക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. സംസ്ഥാനത്ത് ഒരു നെറ്റ് വര്‍ക്ക് മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഇത്തരമൊരു സൗജന്യ ഓഫര്‍ നല്‍കുന്നത് ഇതാദ്യമാണ്.

ഉപഭോക്താക്കളോട് പ്രായശ്ചിത്തം ചെയ്ത് ഐഡിയ; 100 മിനുട്ട് സൗജന്യ സംസാര സമയം

ഐഡിയ പണിമുടക്കി; പകച്ചുപോയി ഉപഭോക്താക്കള്‍

Keywords: Idea, Kerala, Ernakulam, Phone call, Mobil, Kozhikode, Complaint, SMS, Prepaid, Post paid, Free offer, Free talk time.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia