കോഴിക്കോട്: ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വ്യവസായി കെ.എ. റൗഫിന്റെ ഭാര്യയെയും മകളെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ജെയ്സണ്‍.കെ. ഏബ്രഹാം, എ. വേണുഗോപാല്‍ എന്നിവരാണ് ചോദ്യം ചെയ്തത്.
രാവിലെ 10 മണിയോടെ റൗഫിന്റെ ജയന്തി നഗര്കോളനിയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 10. 30 ഓടെയാണ് അന്വേഷണ സംഘം മടങ്ങിയത്. ഐസ്ക്രീം കേസിനെക്കുറിച്ച് ഇരുവര്‍ക്കും അറിയാവുന്ന വിവരങ്ങള്‍ മനസിലാക്കുകയായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കുഞ്ഞാലിക്കുട്ടിയും റൗഫുമായുള്ള കൂടിക്കാഴ്ചയും ഇടപാടുകളും ഇവര്‍ക്ക് എത്രത്തോളം അറിയാമെന്നും സംഘം ചോദിച്ചറിഞ്ഞു.
Keywords: Ice cream case, K.A.Rauf, Wife, Daughter,Questioned, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.