ഗ്വാളിയോറില്‍ വ്യോമസേനയുടെ യാത്രാവിമാനം തകര്‍ന്നു വീണ് 5 മരണം

 


ഗ്വാളിയോര്‍:  (www.kvartha.com 28.03.2014)    മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപം വ്യോമസേനയുടെ യാത്രാവിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. വ്യോമസേനയുടെ സി130ജെ സൂപ്പര്‍ ഹെര്‍ക്യുലീസ് വിമാനമാണ് തകര്‍ന്നത്.

പതിവ് പരിശീലനപ്പറക്കലിനിടെയാണ് അപകടം. ആഗ്രയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ഗ്വാളിയോറിലെ വ്യോമസേന ആസ്ഥാനത്തിന് 115 കിലോമീറ്റര്‍ അകലെ വെച്ച് തകര്‍ന്നുവീഴുകയായിരുന്നു.

അതേസമയം വിമാനത്തിനുള്ളില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന കാര്യം അറിവായിട്ടില്ല. അഞ്ചുപേര്‍ മരിച്ച കാര്യം  വ്യേമസേന സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

2008 ല്‍ അമേരിക്കയില്‍ നിന്നും ആറുകോടി രൂപക്ക് വാങ്ങിയ ആറ് വിമാനങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ തകര്‍ന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയര്‍ സ്ട്രിപ്പായ ലഡാക്കിലെ ദൗലത്ത് ബെഗ് ഓള്‍ഡിയില്‍ സൂപ്പര്‍ ഹെര്‍ക്യുലീസ് യാത്രാവിമാനം വ്യോമസേന ഇറക്കിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഗ്വാളിയോറില്‍ വ്യോമസേനയുടെ യാത്രാവിമാനം തകര്‍ന്നു വീണ് 5 മരണം

വ്യോമസേനയുടെ പ്രത്യേക ദൗത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന
യാത്രാവിമാനം കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നെ കണ്ടെത്താനുള്ള  തിരച്ചിലിനു വേണ്ടി  ഉപയോഗിച്ചിരുന്നു.

 ഉത്തരാഖണ്ഡിലെ   പ്രളയ ബാധിത പ്രദേശത്ത്  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും  ചൈന അതിര്‍ത്തിയിലെ ദൗളത് ബേഗ് ഓള്‍ഡിയില്‍ ലാന്‍ഡ് ചെയ്യുന്നതിനും തകര്‍ന്ന വിമാനം ഉപയോഗിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
സഹപാഠികള്‍ പരിഹസിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം

Keywords:  IAF’s C-130J Super Hercules aircraft crashes; 5 crew dead, Gwalior, Madhya pradesh, America, Missing, China, Malaysia, Flight, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia