ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ല: കെ എം മാണി

 


തിരുവനന്തപുരം: (www.kvartha.com 06/02/2015) യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ ബജറ്റ് അവതരണം താന്‍ തന്നെ നടത്തുമെന്നും അതില്‍ നിന്നും പിന്‍മാറുന്ന പ്രശ്‌നമേ ഇല്ലെന്നും ധനമന്ത്രി കെ.എം.മാണി. ഭീഷണിയോ ഉമ്മാക്കിയൊ കാണിച്ച് തന്നെ ഭയപ്പെടുത്തിയാലൊന്നും അത് വിലപ്പോകില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനു മറുപടി പറയാന്‍ താനില്ലെന്നും മാണി പറഞ്ഞു.

അടച്ചിട്ട ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനായി ഒരുകോടി രൂപയുടെ കോഴ വാങ്ങിയതായുള്ള ആരോപണം മാണിക്കെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കെ.എം.മാണിയാണെന്ന് കഴിഞ്ഞദിവസം പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് മാണിയുടെ പ്രതികരണം.
ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ല: കെ എം മാണി

അതേസമയം, കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ബജറ്റ് ചര്‍ച്ചയ്‌ക്കെത്തിയ കെ.എം.മാണിയെ
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാണിയുടെ വാഹനം തടയാനും ഇവര്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ പോലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച് ഇന്‍ഫോ പാര്‍ക്കിനു മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനവും നടത്തി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ: ഉദുമ സ്‌കൂളിലേക്കു യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും
Keywords:  I will present the budget: KM Mani reiterates, Thiruvananthapuram, UDF, Threatened, P.C George, Corruption, DYFI, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia