ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തി; കാമുകനൊപ്പമെത്തിയ ഭാര്യയെ കണ്ട് ഭര്‍ത്താവ് ബോധം കെട്ടുവീണു

 


പയ്യന്നൂര്‍: (www.kvartha.com 21.09.2015) ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവ് കാമുകനൊപ്പമെത്തിയ ഭാര്യയെ കണ്ട് ബോധം കെട്ടുവീണു. ഭര്‍ത്താവിനെ ഉടനെ പോലീസ് ആശുപത്രിയിലാക്കി.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യയെ കാണാതായത്. എന്നാല്‍ െ്രെഡവിംഗ് പഠിപ്പിക്കുന്നയാളുമായി പ്രണയത്തിലായിരുന്ന യുവതി ഇയാള്‍ക്കൊപ്പം പോവുകയായിരുന്നു. ഈ വിവരം വൈകിയാണ് ഭര്‍ത്താവറിഞ്ഞത്.

ഇതില്‍ പരാതി നല്‍കാനെത്തിയതായിരുന്നു യുവാവ്. ഭാര്യയുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്തുനല്‍കാന്‍ ഭര്‍ത്താവ് തയ്യാറായി. എന്നാല്‍ കാമുകനോടൊപ്പം പോകുമെന്ന ഉറച്ച നിലപാടിലായി ഭാര്യ. ഇതോടെ ഇയാള്‍ ബോധം കെട്ടുവീഴുകയായിരുന്നു.

32 വയസുള്ള യുവതിക്ക് ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഞായറാഴ്ച വീണ്ടും സന്ധിസംഭാഷണത്തിന് പോലീസ് ഭാര്യയേയും ഭര്‍ത്താവിനേയും കാമുകനേയും വിളിച്ചുവരുത്തിയെങ്കിലും ഭാര്യ കാമുകനൊപ്പം പോകണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. വിവാഹബന്ധത്തിലെ കുട്ടികളേയും ഒപ്പം കൂട്ടാന്‍ യുവതി തയ്യാറായില്ല.

ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തി; കാമുകനൊപ്പമെത്തിയ ഭാര്യയെ കണ്ട് ഭര്‍ത്താവ് ബോധം കെട്ടുവീണു


Keywords: Kerala, Husband, Wife, Love,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia