കല്ലറ: (www.kvartha.com 20.11.2014) കടയ്ക്കലില്‍ മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കടയ്ക്കല്‍ ചിങ്ങേലി തൃക്കണ്ണാപുരം ഷൈമാഭവനില്‍ പ്രിയയാണ് (36) ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജു (42) വിനെതിരെ കടയ്ക്കല്‍ പോലീസ് കേസെടുത്തും. രാജു ഇപ്പോള്‍ കസ്റ്റഡിയിലാണ്.
കടയ്ക്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് രാജു. ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ രാജു പ്രിയയുമായി വഴക്കിടുകയും ഒടുവില്‍ അടുക്കളയില്‍ നിന്നും വെട്ടുകത്തിയെടുത്ത് പ്രിയയുടെ കഴുത്തിന് വെട്ടുകയുമായിരുന്നു. 13 കാരിയായ മകളുടെ കണ്‍മുന്നില്‍വെച്ചാണ് രാജു പ്രിയയെ വെട്ടിയത്.
സംഭവത്തിനു ശേഷം മകളെയും കൂട്ടി ചടയമംഗലത്തുള്ള അനുജന്റെ വീട്ടിലെത്തി വിവരമറിയിച്ചു. ഇവര്‍ കടയ്ക്കല്‍ പോലീസിലും ചിങ്ങേലിയിലെ ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. പോലീസും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴേക്കും പ്രിയ രക്തം വാര്‍ന്ന് മരിച്ചിരുന്നു. പ്രിയയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Police, Attack, Daughter, Thiruvananthapuram, Medical College, Auto Driver, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.