കോവിഡ് മൂലം പ്രതിസന്ധിയിലായവർക്ക് വാടക, ഇലക്ട്രിസിറ്റി ബിൽ എന്നിവയിൽ ഇളവ് അനുവദിക്കണം: സെക്രടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തി
Jul 26, 2021, 15:47 IST
തിരുവനന്തപുരം: (www.kvartha.com 26.07.2021) കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് സാമ്പത്തിക പാകേജ് അനുവദിക്കുക, ഓൺലൈൻ ക്ലാസുകൾ പ്രായോഗികം അല്ലാത്തതിനാൽ കോവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, വാടക, ഇലക്ട്രിസിറ്റി ബിൽ എന്നിവയിൽ ഇളവ് അനുവദിക്കുക, ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 23 വെള്ളിയാഴ്ച സെക്രടറിയേറ്റിന് മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തി.
സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി സി വിഷ്ണുനാഥ് എം എൽ എ, നജീബ് കാന്തപുരം എം എൽ എ, പൗരാവകാശ വേദി സംസ്ഥാന പ്രസിഡണ്ട് സവാദ് മടവൂരാൻ തുടങ്ങിയവർ സംസാരിച്ചു.
ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് അനിൽകുമാർ കണ്ണൂർ, സംസ്ഥാന സെക്രടറി എ ശഹീർ കൊല്ലം, സംസ്ഥാന ട്രഷറർ മനോജ് കുമാർ കോട്ടയം എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലാ ഭാരവാഹികളും സമരത്തിൽ പങ്കെടുത്തു.
Keywords: News, Thiruvananthapuram, Kerala, State, Strike, V.D Satheeshan, COVID-19, Hunger strike, Educational institutions, Hunger strike held demanding that educational institutions be allowed to open.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.