ആന്തൂര്‍ നഗരസഭയ്ക്ക് കനത്ത തിരിച്ചടി: വെള്ളിക്കീല്‍ ടൂറിസം പദ്ധതിക്ക് അനുമതി നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍

 


കണ്ണൂര്‍: (www.kvartha.com 28.10.2019) പ്രവാസി വ്യവസായിയും ബക്കളം പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയുമായ സാജന്‍ പാറയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഏറെ വിമര്‍ശനങ്ങളേറ്റ ആന്തൂര്‍ നഗരസഭയ്ക്കും ചെയര്‍പേഴ്സണ്‍ പി കെ ശ്യാമളയ്ക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. നഗരസഭയും ചെയര്‍പേഴ്സണും അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച വെള്ളിക്കീല്‍ ഇക്കോ ടൂറിസം പദ്ധതിക്കുള്ള ലൈസന്‍സ് അടിയന്തിരമായി നല്‍കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടത്.

ആന്തൂര്‍ നഗരസഭാ സെക്രട്ടറിക്കാണ് കമീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവ് നല്‍കിയത്. വെള്ളിക്കീല്‍ ഇക്കോ ടൂറിസം പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത മൊറാഴ സ്വദേശിയായ പ്രവാസി വ്യവസായി കെ വിനോദിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് നിഷേധിച്ച പശ്ചാത്തലത്തിലാണ് കമീഷന്‍ ഉത്തരവ്.

നേരത്തെ ഇതേ പദ്ധതി വിനോദിന്റെ ഭാര്യ സുഗില നടത്തിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് ഇക്കോ ടൂറിസം സെന്റര്‍ മൊറാഴ സ്വദേശിനി സുഗില ആരംഭിച്ചത്. നിരവധി വിനോദസഞ്ചാരികള്‍ സഥലം സന്ദര്‍ശിക്കാനെത്തിയെങ്കിലും ആന്തൂര്‍ നഗരസഭാ അധികൃതരുടെ നിസ്സഹകരണം കാരണം പദ്ധതി നിലച്ചു.

ജില്ലാ കലക്ടറും ആന്തൂര്‍ നഗരസഭാ സെക്രട്ടറിയും കമീഷനില്‍ വിശദീകരണങ്ങള്‍ സമര്‍പ്പിച്ചു. വിനോദും സുഗിലയും കരാര്‍ ലംഘിച്ചെന്നായിരുന്നു വിശദീകരണം. സുഗില നല്‍കാത്ത വാടക കുടിശ്ശിക വിനോദ് നല്‍കണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടത്. വിനോദ് ലൈസന്‍സ് എടുത്തിട്ടില്ലെന്നും നഗരസഭ അറിയിച്ചു. താന്‍ ലൈസന്‍സിനായി പുതുതായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വിനോദ് കമീഷനെ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍നിന്നും മുമ്പ് ലഭിച്ചിട്ടുള്ള ലൈസന്‍സിന്റെ കാലാവധി 2022ല്‍ മാത്രമാണ് അവസാനിക്കുന്നതെന്ന് കമീഷന്‍ കണ്ടെത്തുകയായിരുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ വിനോദിന് പദ്ധതിയുമായി മുന്നോട്ട് പോകാം. അതിന് നഗരസഭയുടെ അനുമതി കൂടി വേണം. പുതിയ അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കാമെന്നാണ് നഗരസഭാധികൃതര്‍ കമീഷനില്‍ സ്വീകരിച്ച നിലപാട്. ആന്തൂര്‍ നഗരസഭക്ക് മുമ്പില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കമീഷന്‍ പരാതിക്കാരനായ വ്യവസായിക്ക് നിര്‍ദേശം നല്‍കി. കലക്ടര്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ അംഗീകാരം പരാതിക്കാരനായ വിനോദിന് നല്‍കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു.

ആന്തൂര്‍ നഗരസഭയ്ക്ക് കനത്ത തിരിച്ചടി: വെള്ളിക്കീല്‍ ടൂറിസം പദ്ധതിക്ക് അനുമതി നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, Municipality, Travel & Tourism, Human- rights, Human rights commission demanded the permission for Vellickeel tourism project
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia